ഹൈദരാബാദ്: തെലങ്കാനയിൽ ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ട് നടത്തിയ നടപടിയിൽ ₹100 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്സ്മെന്റ് (ഈഗ്ൾ). 2024 മുതൽ ഇതുവരെയുള്ള കാലയളവിലാണ് ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട ഇത്രയും വലിയ തുകയുടെ ആസ്തികൾ മരവിപ്പിച്ചത്.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്ത 18 കേസുകളുടെ അന്വേഷണത്തിനിടെയാണ് ആസ്തികൾ കണ്ടെത്തിയത്. ലഹരിക്കടത്തിലൂടെയും വിൽപ്പനയിലൂടെയും സമ്പാദിച്ചതായി കണ്ടെത്തിയ സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചത്.
നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും മരവിപ്പിക്കുന്നതിനുമുള്ള എൻ.ഡി.പി.എസ് നിയമത്തിലെ 68എഫ് (2) വകുപ്പ് പ്രകാരമാണ് ഈഗ്ൾ ഉത്തരവുകൾ നേടിയത്.
കുറ്റകൃത്യങ്ങളിലൂടെയാണ് ഈ ആസ്തികൾ സമ്പാദിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അതോറിറ്റികൾക്ക് സമർപ്പിച്ചിരുന്നു.

Comments