തിരുവനന്തപുരം: നാൽപ്പത്തിരണ്ട് വർഷമായി കേരള പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന രീതിയിൽ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിച്ചത് സുകുമാര കുറുപ്പിന്റെ ചിത്രമല്ലെന്നും ദാമോദര മേനോന്റേതാണെന്നുമാണ് പ്രാഥമിക നിഗമനമെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റെതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതിനു പിന്നാലെയാണ് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചത്. വിവാദത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി ദാമോദര മേനോനുമായി ഫോണിൽ സംസാരിച്ചു. നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.
സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തി എന്ന വാർത്തയ്ക്കൊപ്പം പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതായിരുന്നു. ഈ ചിത്രം കുറുപ്പിന്റേത് ആണെന്നു കരുതി പൊലീസ് ശേഖരിച്ച പാസ്പോർട്ടും ഇദ്ദേഹത്തിന്റേതാണ്. ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അദ്ദേഹം അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

Comments