തൃശ്ശൂർ: കുട്ടികളുടെ പ്രിയ എഴുത്തുകാരിയായ അന്തരിച്ച സുമംഗലയ്ക്ക് ഓണാശംസ അയച്ച് നിയമസഭാസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'സുമംഗല, ദേശമംഗലം മന, ഓട്ടുപാറ, വടക്കാഞ്ചേരി, തൃശ്ശൂർ' എന്ന വിലാസത്തിലാണ് തപാലിൽ കത്തു കിട്ടിയത്. അഞ്ചുവർഷംമുൻപ് വിടവാങ്ങിയ അമ്മയ്ക്ക് ഓണാശംസ അറിയിച്ച സ്പീക്കർക്ക് 'നന്ദി' പറഞ്ഞ് മകൻ അഷ്ടമൂർത്തി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
'അഞ്ചുകൊല്ലവും നാലുമാസവുംമുൻപ് മരിച്ച സുമംഗലയ്ക്ക് ഓണാശംസ നേർന്നിരിക്കുന്നു. കുറഞ്ഞപക്ഷം, മേൽവിലാസം ദേശമംഗലം മനയ്ക്കുപകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും അമ്മയ്ക്കുവേണ്ടി ഞങ്ങൾ മക്കൾ അങ്ങയോട് നന്ദി പ്രകാശിക്കുന്നു. ഇനിയും ഉത്സവങ്ങൾ വരും'...വിഷു വരും, വർഷം വരും.....' ആ വിശേഷങ്ങൾക്കും ആ വിശേഷങ്ങൾക്കും ആശംസകൾ അയക്കാൻ മറക്കല്ലേ സർ... സ്പീക്കറുടെ കത്തിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്റിൽ പറയുന്നു.

Comments