കോഴിക്കോട്: കാക്കൂര്‍ പാലത്തില്‍ പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന വാനാണ് കാക്കൂർ പാലത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.
അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ കാക്കൂർ പാലത്തിന്റെ കൈവരികള്‍ തകർന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Comments