കൊച്ചി: ആലുവയിൽ ബ്രൗൺ ഷുഗറുമായി അസം സ്വദേശി എക്സൈസ് പിടിയിൽ. അസം സ്വദേശി ഇതിരീസ് അലിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
മയക്കുമരുന്ന് മറ്റൊരാൾക്ക് കൈമാറാനായി എത്തിയതിനിടെയാണ് ഇയാൾ പിടിയിലായത്. മഹിളാലയം പാലത്തിന് സമീപം സംശയം തോന്നിയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗർ കണ്ടെത്തിയത്.
അതേസമയം, കൊച്ചി തൃക്കാക്കരയിൽ 38.75 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശി സെയ്ദലിയാണ് അറസ്റ്റിലായത്.

Comments