കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ചില നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരസ്യപ്രസ്‌താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചര്‍ച്ചചെയ്യുമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
കെ. ഉമര്‍ ഫൈസി മുക്കം സി.പി.എം സെമിനാറില്‍ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂര്‍വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സമസ്‌തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കള്‍ സംഘടനാ അച്ചടക്കത്തിനും നിലപാടുകള്‍ക്കും നിരക്കാത്ത വിധം പരസ്യപ്രസ്‌താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്‌താവനകള്‍ സമസ്‌തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ല. സമസ്‌തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ഉത്തരവാദപ്പെട്ടവര്‍ അത് വിശദീകരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

Comments