More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഉമ്മിച്ചിയെ ഒന്നുകാണമെന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങൾക്ക് വരുന്നുണ്ട്; ഒത്തിരി നിർബന്ധിച്ചെടുത്ത ഫോട്ടോ ആണിത്...’ രഹ്നയുടെ ചിത്രം പങ്കിട്ട് കലാഭവന്‍ നവാസിന്റെ മക്കള്‍

Authored by Web Desk | Last updated: 29 Aug 2026, 12:44 AM | 4 min read

Print
Rehna Navas with her children (Image Source: Instagram)
Rehna Navas with her children (Image Source: Instagram)
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച്, പിന്നീട് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങിയ താരമാണ് കലാഭവന്‍ നവാസ്. ഓര്‍ത്തുവയ്ക്കാവുന്ന ഒരുപിടി കഥാപാത്രങ്ങള്‍ നല്‍കിയാണ് അപ്രതീക്ഷിതമായി നവാസ് വേര്‍പെട്ടത്. വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇതുവരെ നവാസിന്റെ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് കുടുംബവും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇതുവരെ മുക്തരായിട്ടില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ വിശ്രമിക്കവേയാണ് ഹൃദയാഘാതം സംഭവിച്ച് നവാസ് മരണപ്പെട്ടത്.
നവാസിന്റെ ജീവിതപങ്കാളിയും അഭിനേത്രിയുമായ രഹ്ന ഈ വേര്‍പാടെങ്ങനെ സഹിക്കുമെന്നതായിരുന്നു ആ കുടുംബത്തെ അടുത്തറിയാവുന്നത് ആദ്യം പറഞ്ഞത്. നവാസിനാല്‍ ചുറ്റപ്പെട്ട് ആ ലോകത്തില്‍ മാത്രം ജീവിച്ചിരുന്ന രഹ്ന, നവാസ് മരിച്ചശേഷം വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമ കാണാൻ വേണ്ടി മാത്രമാണ് രഹ്ന മക്കൾക്കൊപ്പം പുറത്തേക്ക് ഇറങ്ങിയതും മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും. അന്നും ഏറെ വിതുമ്പിയും കണ്ണു നിറച്ചുമാണ് രഹ്നയെ പ്രേക്ഷകര്‍ കണ്ടത്.
ഇപ്പോഴിതാ രഹ്നയുടെ പുതിയ ചിത്രം പങ്കിടുകയാണ് കലാഭവന്‍ നവാസിന്റെ മക്കള്‍. വാപ്പിച്ചിയുടെ മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞ മക്കള്‍ ഉമ്മ രഹ്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് കുറിപ്പ് പങ്കിട്ടത്. രഹ്നയെ ഒന്നു കാണണം എന്ന് മെസേജിലൂടെ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അങ്ങനെ നിര്‍ബന്ധിച്ചെടുത്ത ചിത്രമാണിതെന്നും മക്കള്‍ കുറിച്ചിട്ടുണ്ട്.
‘‘ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങള്‍ക്ക് വരുന്നുണ്ട് ഒത്തിരി നിര്‍ബന്ധിച്ചെടുത്ത ഫോട്ടോ ആണിത്. വാപ്പിച്ചി ഇല്ലാതായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് നല്ല രീതിയിലുള്ള ഗൈഡന്‍സ് ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.
ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക് പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്‌കും വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങള്‍ അതിനെ നേരിടുന്നു. വാപ്പിച്ചിപോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളു .
ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. ഗൈഡന്‍സ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡന്‍സ് ഞങ്ങള്‍ക്ക് ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ പടച്ചവന്‍ ഞങ്ങളെ നല്ലരീതിയില്‍ സഹായിക്കുന്നുമുണ്ട്. വാപ്പിച്ചിയുടെ കൈകളില്‍ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്.
വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ ഉമ്മിച്ചിയെ പടച്ചവന്‍ സഹായിക്കട്ടെ. ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ഓക്കെ ആവാന്‍ പ്രാര്‍ത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയുണ്ട് . പ്രാര്‍ത്ഥന കൊണ്ട് നിങ്ങള്‍ ഞങ്ങള്‍ക്കൊരു തണല്‍ തന്നതിന് ഈശ്വരന്‍ നിങ്ങള്‍ക്കും ഒരു തണല്‍ തന്നിട്ടുണ്ടാവും. എല്ലാവര്‍ക്കും നന്ദി...’’ എന്നാണ് രഹ്നയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കലാഭവന്‍ നവാസിന്റെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.











കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനായിരുന്നു കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ വിശ്രമിക്കവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനായത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്ന താരം സഹോദരൻ നിയാസ് ബക്കറിനൊപ്പവും നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്.
‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച നവാസ്, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കൂടുതലും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച താരം, 2025-ൽ റിലീസ് ചെയ്ത ഡിറ്റക്ടീവ് ഉജ്ജ്വലനിൽ വ്യത്യസ്ത ഗെറ്റപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അവസാനം അഭിനയിച്ച പ്രകമ്പനം എന്ന ചിത്രത്തിലും വളരെ സീരിയസ്സായ ഒരു കഥാപാത്രമാണ് താരം ചെയ്തത്. ഏറെ പ്രശംസയും ആ കഥാപാത്രത്തിന് ലഭിച്ചിരുന്നു.

Tags

  • kalabhavan navas
  • rehna navas
  • kalabhavan navas's children

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത