ഭക്ഷണം വെറും വിശപ്പടക്കാനുള്ള മാർഗമല്ല, ചിലപ്പോൾ അത് ഒരാളുടെ രുചിയെയും കാഴ്ചപ്പാടുകളെയും തന്നെ മാറ്റിമറിക്കും. ഇപ്പോഴിതാ ഇന്ത്യൻ ഭക്ഷണത്തിന്റെ രുചിയിൽ ആകൃഷ്ടനായ ഒരു വിദേശിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെട്ടതോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭക്ഷണങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്നാണ് എഡ് നാഥാൻസൺ പറയുന്നത്.
‘വേൾഡ്സ് ഗ്രേറ്റസ്റ്റ് സ്നാക്ക് ഡിറ്റക്ടീവ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നാഥാൻസൺ ഏകദേശം അഞ്ച് വർഷം മുമ്പാണ് ഇന്ത്യൻ ഭക്ഷണം ആദ്യമായി രുചിച്ചത്. അന്നത്തെ അനുഭവം അത്രമേൽ മികച്ചതായിരുന്നുവെന്നും ‘സ്വർഗത്തിന്റെ കവാടങ്ങൾ തുറന്നതുപോലെ’ തോന്നിയെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ഭക്ഷണം പരിചയപ്പെട്ടതിന് ശേഷം മറ്റ് രാജ്യങ്ങളിലെ ഭക്ഷണങ്ങളോട് പഴയതുപോലെ ആവേശം തോന്നുന്നില്ലെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു.
പാനിപുരിയാണ് നാഥാൻസണിന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങളിൽ ഒന്ന്. വായിൽ പൊട്ടിത്തെറിക്കുന്ന ചെറിയ ‘ഫ്ലേവർ ബോംബുകൾ’ പോലെയാണ് പാനിപുരിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗോബി മഞ്ചൂരിയനും അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. കോളിഫ്ലവർ ഇത്രയും രുചികരമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം. ഇന്ത്യൻ ഭക്ഷണത്തിലെ വിവിധ രുചികളുടെ സങ്കീർണമായ കൂട്ടായ്മയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഭക്ഷണത്തോടുള്ള ഈ ഇഷ്ടം തന്റെ ഭക്ഷണശീലങ്ങളിലും മാറ്റമുണ്ടാക്കിയെന്നാണ് നാഥാൻസൺ പറയുന്നത്. ‘ഹാർഡ്കോർ കാർണിവോർ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെട്ടതോടെ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഓർഡർ ചെയ്യാൻ തുടങ്ങിയത്രേ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇന്ത്യൻ ഭക്ഷണത്തിലെ വൈവിധ്യവും ഓരോ വിഭവത്തിനുമുള്ള വ്യത്യസ്ത രുചിക്കൂട്ടുകളും ഒരിക്കലും മടുപ്പിക്കില്ലെന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.

Comments