ചില പരാതികൾക്ക് വലിയ വാക്കുകളോ നീണ്ട പ്രസംഗങ്ങളോ ആവശ്യമില്ല. നിഷ്കളങ്കമായ ഒരു വാക്ക് മതി, അത് പലരുടെയും ശ്രദ്ധയിലെത്താൻ. ഉത്തർപ്രദേശിലെ ബാരബങ്കിയിൽ നിന്നുള്ള ഒരു കൊച്ചുപെൺകുട്ടിയുടെ അത്തരമൊരു അഭ്യർഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിലേക്കുള്ള റോഡിലെ കുഴികളിൽ മഴവെള്ളം നിറയുന്നതിന്റെ ദുരിതം ചൂണ്ടിക്കാട്ടി ‘ഡിഎം അങ്കിൾ’ എന്ന് വിളിച്ചാണ് കുട്ടി ജില്ലാ മജിസ്ട്രേറ്റിനോട് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടത്.
വീടിന് സമീപത്തെ തകർന്ന റോഡിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് കുട്ടി തന്റെ ആവശ്യം പറഞ്ഞത്. വലിയ കുഴികൾ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണെന്നും അതിനാൽ റോഡിലൂടെ പോകാൻ ബുദ്ധിമുട്ടാണെന്നും കുട്ടി വിശദീകരിച്ചു. മഴ പെയ്താൽ സ്ഥിതി കൂടുതൽ മോശമാകുന്നതായും വീഡിയോയിൽ കുട്ടി പറയുന്നുണ്ട്. ബാരബങ്കിയിലെ ക്രിസ്റ്റൽ ഗാർഡന് സമീപം, കോട്വാലി നഗർ മേഖലയിലാണ് ഈ റോഡ് സ്ഥിതിചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
കുട്ടിയുടെ ലളിതമായ വാക്കുകളിലുള്ള പരാതി വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ‘ഡിഎം അങ്കിൾ, ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡ് ഒന്ന് പണിതുതരാമോ’ എന്ന തരത്തിലുള്ള അഭ്യർഥനയാണ് വീഡിയോയിലുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള കുട്ടിയുടെ നിഷ്കളങ്കമായ പരാതി നിരവധി പേരുടെ ശ്രദ്ധ നേടുകയും അധികൃതരിലേക്കും എത്തുകയും ചെയ്തു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടു. റോഡിന്റെ അവസ്ഥ പരിശോധിച്ച് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. മുതിർന്നവർ പലപ്പോഴും പറയുന്ന പരാതികൾക്ക് ലഭിക്കാതെ പോയ ശ്രദ്ധ ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ അഭ്യർഥനയ്ക്ക് ലഭിച്ചതോടെയാണ് വൈറലായത്. ഇപ്പോൾ ‘ഡിഎം അങ്കിൾ’ എന്ന വിളിയും കുഞ്ഞിന്റെ പരാതിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Comments