കാഠ്മണ്ഡു: ചൊവ്വാഴ്ച ഉണ്ടായ വിനാശകരമായ നേപ്പാള്‍ പ്രളയത്തില്‍ കുറഞ്ഞത് 579 പേര് മരിക്കുകയും 977-ലധികം ആളുകളെ കാണാതാവുകയും ചെയ്തതായി നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ കണക്കനുസരിച്ച് ഈ ദുരന്തത്തില്‍ അഞ്ച് പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 584 ആയി. ഇരുരാജ്യങ്ങളിലുമായി ഏകദേശം 2,500 ഓളം ആളുകളെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദുരന്തത്തിന്റെ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നതിനായി 14,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യേച്ചിട്ടുണ്ട്. ഇതിനോടകം ഏകദേശം 3,742 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 2015 ലെ ഭൂകമ്പത്തിന് ശേഷമുള്ള നേപ്പാളിലെ ഏറ്റവും വലിയ ദുരന്തമാണിത്. ഹിമാനി ഇടിഞ്ഞുണ്ടായ വന്‍ ഐസ് അവശിഷ്ടങ്ങളുടെ കുത്തൊഴുക്കാണ് പ്രളയത്തിന് കാരണമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ടിബറ്റ് ഭാഗത്തെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നേപ്പാള്‍ പോലീസ് വെള്ളിയാഴ്ച പുതിയ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോടും ദുരിതാശ്വാസ പ്രവര്‍ത്തകരോടും അതീവ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാനും നിര്‍ദ്ദേശം നല്കി. 320 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ട്. കാഠ്മണ്ഡുവിലെ പ്രളയബാധിത പ്രദേശത്ത് നിന്ന് 21 ഇന്ത്യക്കാര്‍ ഇന്നലെ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജൈസ്വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'ഈ 21 ഇന്ത്യന്‍ പൗരന്മാരെക്കൂടാതെ, ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്ന 63 ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഇന്നലെ നല്‍കിയിരുന്നു. അവരെയും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ, ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടന്ന 96 ഇന്ത്യന്‍ പൗരന്മാര് സുരക്ഷിതമായി കരമാര്‍ഗ്ഗം നേപ്പാളിലേക്ക് കടന്നതായി ഞങ്ങള്‍ അറിയുന്നു,' ജൈസ്വാള്‍ പറഞ്ഞു. ഏകദേശം 320 ഇന്ത്യക്കാരെയും 100 ഇന്ത്യന്‍ വംശജരെയും ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.

Comments