വഴിയിലൂടെ പോകുന്ന ഒരു ലോറിയിൽ ‘ഹോൺ ഒകെ പ്ലീസ്’ എന്നെഴുതിയിരിക്കുന്നത് ഇന്ത്യക്കാർക്ക് പുതുമയുള്ള കാഴ്ചയല്ല. എന്നാൽ അതേ നാടൻ ലോറി ലുക്ക് ഒരു ടെസ്ല സൈബർട്രക്കിന് ലഭിച്ചാലോ? അമേരിക്കയിൽ നിന്നുള്ള ഈ വേറിട്ട വാഹനമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. ഭാവിയുടെ വാഹനമെന്നു തോന്നിക്കുന്ന ടെസ്ല സൈബർട്രക്കിനെ ഇന്ത്യൻ ട്രക്കുകളുടെ മാതൃകയിൽ നിറപ്പകിട്ടോടെ അലങ്കരിച്ചതാണ് വൈറലായത്.
അമേരിക്കൻ വിൻയിൽ റാപ്പിംഗ് കമ്പനിയായ ഒറിജിനൽ ഗ്ലോബൽ ഗ്രാഫിക്സാണ് സൈബർട്രക്കിന് ഈ വ്യത്യസ്ത രൂപം നൽകിയത്. സാധാരണ സിൽവർ നിറത്തിലുള്ള വാഹനത്തിന്റെ പുറംഭാഗം മുഴുവൻ വർണാഭമായ പാറ്റേണുകളും പൂക്കളുടെ ഡിസൈനുകളും അലങ്കാര ബോർഡറുകളും ഉൾപ്പെടുന്ന ഇന്ത്യൻ ട്രക്ക് ആർട്ടിന്റെ മാതൃകയിൽ മാറ്റുകയായിരുന്നു. മുന്നിൽ ‘Dekho Magar Pyaar Se!!’ എന്ന വാചകവും ഉൾപ്പെടുത്തിയതോടെ വാഹനത്തിന് പൂർണമായും ദേശി ട്രക്ക് ലുക്ക് ലഭിച്ചു.
വാഹനത്തിന്റെ രൂപമാറ്റം കാണുന്ന ഉടമയുടെ പ്രതികരണവും വീഡിയോയിൽ ശ്രദ്ധ നേടുന്നുണ്ട്. പതിവ് മിനിമലിസ്റ്റ്, ഫ്യൂച്ചറിസ്റ്റിക് രൂപത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ സൈബർട്രക്ക് കണ്ടപ്പോൾ ഉടമ അതിശയത്തോടെ വാഹനത്തിന് ചുറ്റും നടന്ന് മാറ്റങ്ങൾ പരിശോധിക്കുന്നതാണ് ദൃശ്യങ്ങൾ. ‘സ്വപ്നം യാഥാർഥ്യമാക്കി’ എന്ന രീതിയിലാണ് കമ്പനി ഈ വാഹനമാറ്റത്തെ വിശേഷിപ്പിച്ചത്.
വീഡിയോ വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സൈബർട്രക്കിനെ പൊതുവെ ഇഷ്ടപ്പെടാത്തവർ പോലും ഈ രൂപം ഇഷ്ടപ്പെട്ടുവെന്നാണ് ചിലരുടെ പ്രതികരണം. നാരങ്ങയും മുളകും കൂടി ഉണ്ടായിരുന്നെങ്കിൽ മേക്കോവർ പൂർണമാകുമായിരുന്നുവെന്നും ചിലർ തമാശയായി പറഞ്ഞു. ആധുനിക ടെസ്ലയും പരമ്പരാഗത ഇന്ത്യൻ ട്രക്ക് ആർട്ടും ഒന്നിച്ച ഈ വിചിത്ര കൂട്ടുകെട്ടാണ് ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ കൗതുകം.

Comments