ചില കൂടിക്കാഴ്ചകൾ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിലായിരിക്കും സംഭവിക്കുക. അത്തരമൊരു അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഒരച്ഛനും മകളും തമ്മിൽ നടന്നത്. മകൾ അതേ വിമാനത്തിലെ ക്യാബിൻ ക്രൂവിലുണ്ടെന്ന കാര്യം അറിയാതെയാണ് അച്ഛൻ വിമാനത്തിൽ കയറിയത്. വിമാനത്തിൽ കയറിയപ്പോൾ യൂണിഫോമിൽ മുന്നിൽ നിൽക്കുന്ന മകളെ കണ്ടതോടെ അച്ഛന് ആദ്യം ആളെ തിരിച്ചറിയാനായില്ല. പിന്നീട് മകളാണെന്ന് മനസിലായതോടെ ആ നിമിഷം ഹൃദയസ്പർശിയായ കൂടിക്കാഴ്ചയായി മാറി.
ശ്വേത പാണ്ഡെയാണ് അച്ഛന് ഈ അപ്രതീക്ഷിത സർപ്രൈസ് ഒരുക്കിയത്. അച്ഛന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ പ്രത്യേക കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ കയറിവന്ന അച്ഛനെ ഇൻഡിഗോ യൂണിഫോമിൽ ശ്വേത സ്വീകരിക്കുകയായിരുന്നു. മകളെ കണ്ടപ്പോൾ ആദ്യം ആശയക്കുഴപ്പത്തിലായ അച്ഛൻ ഒരുനിമിഷം അവളെ നോക്കിനിന്നു. പിന്നീട് മകളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.
അച്ഛനെ കണ്ട് ശ്വേത സന്തോഷത്തോടെ കൈകൾ നീട്ടുകയും അദ്ദേഹത്തെ ചേർത്തുപിടിക്കുകയും ചെയ്തു. പിന്നാലെ അച്ഛന് ജന്മദിനാശംസകൾ നേർന്നതും സമ്മാനമായി ഒരു കാർഡ് നൽകിയതും വീഡിയോയിൽ കാണാം. മകളെ യൂണിഫോമിൽ നേരിൽ കാണുന്ന ആദ്യ അനുഭവമായിരുന്നു അച്ഛന്. അപ്രതീക്ഷിതമായി ലഭിച്ച ഈ സർപ്രൈസ് അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായ സന്തോഷത്തിലും അഭിമാനത്തിലും വ്യക്തമായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ അച്ഛനും മകളും തമ്മിലുള്ള ഈ സ്നേഹനിമിഷം വളരെ വേഗത്തിൽ വൈറലായി. മകളുടെ നേട്ടത്തിൽ അച്ഛൻ അനുഭവിക്കുന്ന അഭിമാനവും, അച്ഛന് വേണ്ടി മകൾ ഒരുക്കിയ സർപ്രൈസുമാണ് ആളുകളുടെ ഹൃദയം കീഴടക്കിയത്. സാധാരണ വിമാനയാത്രയെ മറക്കാനാകാത്തൊരു കുടുംബ ഓർമയാക്കി മാറ്റിയ ഈ നിമിഷത്തെ ‘ഹൃദയം നിറയ്ക്കുന്ന സർപ്രൈസ്’ എന്നാണ് നിരവധി പേർ വിശേഷിപ്പിച്ചത്.

Comments