വാടകയ്ക്ക് വീട് എടുക്കുമ്പോൾ വാടകത്തുകയ്ക്കൊപ്പം ലഭിക്കുന്ന സൗകര്യങ്ങളും പലരും കണക്കിലെടുക്കാറുണ്ട്. എന്നാൽ പ്രതിമാസം 29,000 രൂപ വാടക നൽകിയാൽ നോയിഡയിൽ എന്തൊക്കെ ലഭിക്കും? ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നോയിഡയിൽ താമസിക്കുന്ന തനു ഭരദ്വാജ് തന്റെ വാടകവീടിന്റെയും അവിടെയുള്ള സൗകര്യങ്ങളുടെയും വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
29,000 രൂപ പ്രതിമാസ വാടകയ്ക്ക് ലഭിക്കുന്നത് സെമി-ഫർണിഷ്ഡ് ഫ്ലാറ്റാണ്. മോഡുലാർ കിച്ചൺ, ചിമ്മിനി, ആർഒ വാട്ടർ പ്യൂരിഫയർ, ഗീസർ, സീലിങ് ഫാനുകൾ, എക്സോസ്റ്റ് ഫാനുകൾ തുടങ്ങിയ സൗകര്യങ്ങൾ ഫ്ലാറ്റിനുള്ളിലുണ്ട്. ഇതിന് പുറമെ പാർക്കിങ്, പാർക്ക്, ജിം, സ്വിമ്മിങ് പൂൾ, യോഗ ഹാൾ, പാർട്ടി ഹാൾ തുടങ്ങിയ സൊസൈറ്റി സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് യുവതി വീഡിയോയിൽ കാണിച്ചു.
‘29,000 രൂപയ്ക്ക് നോയിഡയിൽ ഒരു പ്രീമിയം ലൈഫ്സ്റ്റൈൽ സ്വന്തമാക്കാൻ കഴിയുമോ, അതോ ഇപ്പോഴും ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമോ?’ എന്ന ചോദ്യവും യുവതി ഉന്നയിച്ചു. വാടകയ്ക്ക് ലഭിക്കുന്ന വീടിന്റെ സൗകര്യങ്ങൾ കാണിച്ചുകൊണ്ടുള്ള വീഡിയോയ്ക്കൊപ്പം ‘ലക്ഷ്വറിയോ കോംപ്രമൈസോ?’ എന്ന തരത്തിലുള്ള ചോദ്യവും അവർ പങ്കുവെച്ചിരുന്നു. ഇതോടെ നോയിഡയിലെ ഉയർന്നുവരുന്ന വാടക നിരക്കുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
എന്നാൽ വീഡിയോയ്ക്ക് താഴെ എത്തിയ പ്രതികരണങ്ങൾ ഒരേ അഭിപ്രായത്തിലായിരുന്നില്ല. നോയിഡയിലെ വാടക വളരെ വേഗത്തിൽ ഉയരുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, സെമി-ഫർണിഷ്ഡ് ഫ്ലാറ്റിന് 29,000 രൂപ കൂടുതലാണെന്ന് മറ്റുചിലർ പറഞ്ഞു. അതേസമയം ജിം, സ്വിമ്മിങ് പൂൾ തുടങ്ങിയ സൊസൈറ്റി സൗകര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് മോശം ഡീലല്ലെന്ന അഭിപ്രായവും ഉയർന്നു. ‘29,000 രൂപ വാടകയ്ക്ക് കിട്ടുന്നത് ലക്ഷ്വറിയാണോ വിട്ടുവീഴ്ചയാണോ?’ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

Comments