തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞാല്‍ സ്വാഭാവികമായും പോലീസ് നടപടിയെടുക്കുമെന്നും ചേന്തിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞത് ശരിയായ നടപടിയല്ലെന്നും കെ. മുരളീധരന്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന് ചേരില്ല. ഏതു നേതാവായാലും അത് ശരിയായ നടപടിയല്ലെന്നും പോലീസ് നടപടിയെടുത്തത് സ്വാഭാവികമാണെന്നും പറഞ്ഞു.
തന്നെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ഈ പരിപാടി ലിസ്റ്റില്‍ ഇല്ലെന്നാണ് കിട്ടിയ മറുപടി. പിന്നാലെ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തതായി സംഘാടകര്‍ തന്നെ വിളിച്ചുപറഞ്ഞു. ഒരു പരിപാടിയില്‍ ക്ഷണം കിട്ടുമ്പോള്‍ അത് ആരാണ് നടത്തുന്നതെന്നും സംഘാടകര്‍ ആരാണെന്നും എല്ലാം അന്വേഷിക്കുന്നത് ഒരു രീതിയാണ്. മുഖ്യമന്ത്രി പരിപാടി ഒഴിവാക്കിയത് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാലാണെന്നും പറഞ്ഞു. ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ഡിസിസി അംഗം തടഞ്ഞത്.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീകാര്യം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടയല്‍, അസഭ്യം പറച്ചില്, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞുവെക്കല്‍,
അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തത്. സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയുള്പ്പടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിലിന്റെ വിശദീകരണം. സംഭവത്തില്‍ അനിലിനെതിരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിച്ചേക്കും. ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന് നേതാക്കളുമായി ആശയ വിനിമയം നടത്തി.
മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്കിയതായാണെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്നും
പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിവരം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ ചേന്തി അനിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസിയോട് ഇന്ന് ആവശ്യപ്പെട്ടേക്കും. നേരത്തെ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശനെ തടഞ്ഞുവെന്നതിന്റെ പേരില്‍ കെപിസിസി സെക്രട്ടറി ലത്തീഫിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.
ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല.

Comments