മഴവെള്ളം ചര്‍മ്മത്തിന് ഹാനികരമാണോ, അത് മുഖക്കുരുവിനും ചര്‍മ്മപ്രശ്നങ്ങള്‍ക്കും കാരണമാകുമോ എന്ന തരത്തിലുള്ള നിരവധി സംശയങ്ങള്‍ നമുക്ക് ഉണ്ടാകാറുണ്ട്. മഴവെള്ളം ചര്‍മ്മത്തെ ഏത് രീതിയിലെങ്കിലും ബാധിയ്ക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.
വസ്തുതയും തെറ്റിദ്ധാരണകളും
* തെറ്റിദ്ധാരണ 1 : മഴവെള്ളം നേരിട്ട് ചര്‍മ്മത്തില്‍ ഇന്ഫെക്ഷന് ഉണ്ടാക്കുന്നു.
യാഥാര്‍ത്ഥ്യം: മഴവെള്ളത്തില്‍ സ്വതവേ ബാക്ടീരിയയോ ഫംഗസോ ഇല്ല. എന്നാല്‍ നഗരപ്രദേശങ്ങളില്‍ അന്തരീക്ഷത്തിലെ പൊടിയും മലിനവസ്തുക്കളും കലര്‍ന്നാണ് മഴവെള്ളം താഴേക്ക് വീഴുന്നത്. നനഞ്ഞ വസ്ത്രങ്ങളോ ചെരുപ്പുകളോ മണിക്കൂറുകളോളം ധരിക്കുന്നത് ഫംഗസ് ഇന്ഫെക്ഷന് കാരണമാകാം.
പരിഹാരം: മഴ നനഞ്ഞാല്‍ ഉടന്‍ തന്നെ നല്ല വെള്ളത്തില്‍ കുളിച്ച് വരണ്ട വസ്ത്രങ്ങള്‍ ധരിക്കുക.
* തെറ്റിദ്ധാരണ 2: മഴ നനയുന്നത് കൊണ്ടാണ് മഴക്കാലത്ത് മുഖക്കുരു ഉണ്ടാകുന്നത്.
യാഥാര്‍ത്ഥ്യം: മഴവെള്ളം മുഖത്ത് വീഴുന്നത് കൊണ്ടല്ല, മഴക്കാലത്തെ ഉയര്‍ന്ന ഈര്‍പ്പം (Humidity) കാരണമാണ് മുഖക്കുരു കൂടുന്നത്. ഈര്‍പ്പം കാരണം ചര്‍മ്മം കൂടുതല്‍ എണ്ണമയം ഉത്പാദിപ്പിക്കുകയും പൊടിയും വിയര്‍പ്പും അടിഞ്ഞുകൂടി സുഷിരങ്ങള്‍ അടയുകയും ചെയ്യുന്നു.
പരിഹാരം: ദിവസവും രണ്ടുനേരം മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. കട്ടിയുള്ള മേക്കപ്പുകള്‍ ഒഴിവാക്കുക.
* തെറ്റിദ്ധാരണ 3: സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ മഴക്കാലത്ത് പുറത്തിറങ്ങരുത്.
യാഥാര്‍ത്ഥ്യം: ചെറിയ മഴ നനയുന്നത് കൊണ്ട് മാത്രം കുഴപ്പമില്ല. എന്നാല്‍ എക്സിമ, റോസേഷ്യ തുടങ്ങിയ പ്രശ്നങ്ങളുള്ളവരുടെ ചര്‍മ്മത്തിന് എളുപ്പത്തില്‍ അലര്‍ജി വരാന്‍ സാധ്യതയുണ്ട്.
പരിഹാരം: പുറത്തിറങ്ങുന്നതിന് മുമ്പ് അനുയോജ്യമായ ഒരു മോയിസ്ചറൈസര്‍ പുരട്ടുക. തിരികെ എത്തിയ ശേഷം ചര്‍മ്മം വൃത്തിയാക്കുക.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
* മഴ നനഞ്ഞ് വീട്ടിലെത്തിയാല്‍ ചര്‍മ്മം നന്നായി കഴുകി വൃത്തിയാക്കുക.
* കാറ്റ് കടക്കുന്ന ലളിതമായ വസ്ത്രങ്ങള്‍ ധരിക്കുക.
* കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പം മാറ്റി എപ്പോഴും വരണ്ടതായി സൂക്ഷിക്കുക.
* മേഘാവൃതമായ ദിവസങ്ങളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.
* നിരന്തരമായ ചുവപ്പ്, ചൊറിച്ചില്‍ അല്ലെങ്കില്‍ മാറാത്ത മുഖക്കുരു എന്നിവയുണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടുക.

Comments