തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ അനുമതിയോടെയാണ് നടപടി. ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. ചേന്തി അനിലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയിരിക്കുകയാണ്. നിയമനടപടിക്ക് പുറമേയാണ് സംഘടനാ നടപടിയും വന്നിരിക്കുന്നത്.
പാര്‍ട്ടിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നടപടി. കഴിഞ്ഞദിവസം വൈകിട്ട് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ നടപടിയില്‍ അനിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ തടസ്സം, അപമര്യാദയായ പെരുമാറ്റം തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നടപടി. നേതാക്കള്‍ക്കെതിരേ അപമാനകരമായ പ്രവര്‍ത്തിയുണ്ടായാല്‍ കടുത്ത നടപടിയെന്ന സൂചന കൂടിയാണ് ഇതിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.
സംസ്ഥാനനേതൃത്വത്തിന്റെയും ജില്ലാനേതൃത്വത്തിന്റെയും അനുമതിയോടെയാണ് നടപടിയെന്നാണ് സൂചന. ചേന്തി അനിലിന്റെ പ്രവര്‍ത്തിയെ നേരത്തേ ഒരു കോണ്‍ഗ്രസ് നേതാവും പിന്തുണയ്ക്കാന്‍ കൂട്ടാക്കിയിട്ടില്ല. നേരത്തേ കെ. മുരളീധരനും സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയെ പൊതുമദ്ധ്യത്തില്‍ അപമാനിക്കുന്ന സംഭവത്തിന് കൂട്ടുനില്ക്കാനാകില്ലെന്നായിരുന്നു പ്രതികരണം.

Comments