ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഡിവിഷൻ വിഭജനം വിശദമായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണെന്നും ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനമെടുക്കുന്നതിന് മൂന്ന് റെയിൽവേ ജനറൽ മാനേജർമാരുടെ അഭിപ്രായം പരിഗണിച്ചെന്നും കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂർ ചർച്ച നടത്തിയെന്നും സോമണ്ണ പറഞ്ഞു. കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഡുപ്പി-ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിക്ക് നൽകിയ മറുപടിയിലാണ് സോമണ്ണ നിലപാട് വ്യക്തമാക്കിയത്. മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം 100 കിലോമീറ്റർ മാത്രമാണ് ദൂരമെന്നും എന്നാൽ മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ദൂരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മംഗളൂരു കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതും തള്ളിക്കളയാനാകില്ലെന്ന് സോമണ്ണ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു വർഷത്തിന് ശേഷം മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരു തുറമുഖം കർണാടകത്തിന് വേണമെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് രണ്ട് പ്രധാന തുറമുഖങ്ങൾ വേറെയുണ്ടെന്നും നിരവധി ഹാർബറുകളുണ്ടെന്നും സോമണ്ണ പറഞ്ഞു.

Comments