More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം...’ യവനകഥയില്‍ തരംഗമായ സന്തോഷം പങ്കിട്ട് ഔസേപ്പച്ചന്‍

Authored by Web Desk | Last updated: 29 Aug 2026, 11:03 PM | 2 min read

Print
Music Director Ousepachan about yavanakadha song (Image Source: Facebook)
Music Director Ousepachan about yavanakadha song (Image Source: Facebook)
വര്‍ഷങ്ങള്‍ക്കിപ്പുറം ബോക്‌സ് ഓഫീസിലെ നിവിന്‍ പോളി കാലത്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ഈ ഓണക്കാലം. വമ്പന്‍ പ്രതീക്ഷയോടെ ഈ ഓണത്തിന് പ്രേക്ഷകര്‍ നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എഡി കൂട്ടുകെട്ടിലിറങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ കാത്തിരുന്നത്. ആ പ്രതീക്ഷയൊക്കെ സത്യമാക്കി മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ തിയേറ്ററുകള്‍ കീഴടക്കുകയാണ് ഈ ചിത്രം. സിനിമയുടെ വിജയത്തിനൊപ്പം തന്നെ തരംഗമായി മാറുന്ന ഒന്നു കൂടിയുണ്ട്, ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...’എന്ന പഴയ ഗാനം. പുതിയ തലമുറ ഏറ്റു പിടിച്ചതോടെ റീൽസുകളിലും ഷോർട്ട്സുകളിലുമെല്ലാം ‘യവനകഥ’യാണിപ്പോള്‍ നിറഞ്ഞുനിൽക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താതിരുന്ന ‘അന്ന’ എന്ന ആ പഴയ ചിത്രത്തിലേതാണ് ഈ ഗാനം. എന്നാലിന്ന് ഈ സിനിമയിലൂടെ പുതിയ തലമുറയും ഈ പാട്ടിനെ ഹൃദയത്തോട് ചേർക്കുകയാണ്.
ഇപ്പോഴിതാ തികച്ചും അപ്രതീക്ഷിതമായ സമയത്ത് താനൊരുക്കിയ ആ പഴയ ഗാനം വീണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തന്റെ ഗാനത്തിന് ഇങ്ങനെയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതില്‍ സന്തോഷമെന്നാണ് ഔസേപ്പച്ചന്‍ കുറിച്ചത്.
‘‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം...’’ എന്നാണ് പഴയ സിനിമയുടെ ഓഡിയോ കാസറ്റിന്റെ ചിത്രമുള്‍പ്പടെയുള്ള വീഡിയോ പങ്കിട്ട് ഔസേപ്പച്ചന്‍ കുറിച്ചത്. പഴയ പാട്ടുകള്‍ പുത്തന്‍ സിനിമകളില്‍ ഉപയോഗിക്കുമ്പോള്‍ കോപ്പി റൈറ്റിന്റെ പിറകേ പോയി വഴക്കുണ്ടാക്കുന്നവരില്‍ നിന്ന് വ്യത്യസ്തനാകുകയാണ് മലയാളികളുടെ പ്രിയ സംഗീതസംവിധായകന്‍.









ഏകദേശം 31 വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ പിറന്ന ഒരു ക്ലാസിക് ഗാനത്തെയാണ് തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകൻ ഗിരീഷ് എ.ഡി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. ജോഷി സംവിധാനം ചെയ്ത ‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ഗാനമായിരുന്നു ഇത്. അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി പ്രഖ്യാപിച്ച ബിഗ് ബജറ്റ് പ്രൊജക്റ്റ് പല കാരണങ്ങളാൽ പാതിവഴിയിൽ മുടങ്ങിപ്പോയിരുന്നു.
സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഔസേപ്പച്ചൻ സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകൾ അക്കാലത്ത് തന്നെ ആസ്വാദകരുടെ ശ്രദ്ധ നേടിയിരുന്നു. ഷിബു ചക്രവർത്തി രചിച്ച ഈ മനോഹര ഗാനം കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ് ആലപിച്ചത്. റിലീസ് ചെയ്യാത്ത സിനിമയിലെ ഒരു ഗാനം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒരു ഹിറ്റ് ചാർട്ടിൽ ഒന്നാമതെത്തുന്നു എന്ന അപൂർവ്വതയ്ക്ക് കാരണമാകുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം.

Tags

  • music director ousepachan
  • bethlehem kudumba unit movie
  • yavanakadha song

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments