
തൃശൂര്‍: തൊയക്കാവില്‍ പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരന്‍(80) ആണ് മരണമടഞ്ഞത്.
സംഭവത്തില്‍ കുമാരന്റെ മകന്‍ പ്രജീഷിനെ കസ്‌റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്നു പോലീസ് വ്യക്‌തമാക്കി. ഇന്നലെ ഉച്ചയോടെയാണു സംഭവം.
കനോലി പുഴയില്‍നിന്നു ചൂണ്ടയിട്ടു വീട്ടിലേക്കു തിരിച്ചെത്തിയതായിരുന്നു കുമാരന്‍. വീടിനകത്തേക്കു കയറാന്‍ ഒരുങ്ങവെ, പിറകിലൂടെ എത്തിയ പ്രജീഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചു കുമാരന്റെ കഴുത്തിനു പിറകില്‍ ആഞ്ഞുവെട്ടുകയായിരുന്നു.
വെട്ടേറ്റ കുമാരന്‍ സംഭവസ്‌ഥലത്തുതന്നെ രക്‌തം വാര്‍ന്നു മരിച്ചു. ക്രൂരമായ കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു മേല്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകകാരണം എന്താണെന്നു വ്യക്‌തമായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്‌റ്റിനും പോസ്‌റ്റ്‌മോര്‍ട്ടത്തിനുംശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.







Comments