തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നിമിഷ സജയന്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരം മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിടെയാണ് പ്രേക്ഷകമനസ്സിലിടം പിടിച്ചത്. ഓടിനടന്ന് സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്ത് ബിഗ്സ്ക്രീനില്‍ തന്റേതായ ഒരിടം താരം നേടിയെടുത്തിട്ടുണ്ട്. സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയ ഹിന്ദി ചിത്രത്തിനായി ഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര ട്രാൻസ്ഫർമേഷൻ നടത്തിയതിനെക്കുറിച്ച് പങ്കിടുകയാണ് നിമിഷ സജയൻ. 72 കിലോയിൽ നിന്നും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും ഭാരം കുറയ്ക്കുന്ന യാത്രയിലെ കഷ്ടപ്പാടുകളും സഹിതം നീണ്ട കുറിപ്പിലൂടെയാണ് ആ യാത്ര നിമിഷ വിവരിച്ചത്.
‘‘ഈ കഥാപാത്രത്തിനായി ഏകദേശം 14 കിലോ കൂടി (58 കിലോ മുതൽ 72 കിലോ വരെ). സത്യം പറഞ്ഞാൽ, തുടർന്നുള്ള ഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായ ഒരു കഥയായിരുന്നു.
ആദ്യത്തെ 10 ദിവസങ്ങൾ ഒരുപക്ഷേ ഏറ്റവും കഠിനമായിരുന്നു. ശരിയായ ഉറക്കമില്ല, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ... അങ്ങനെ എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിമിഷങ്ങള്‍....എന്റെ പരിശീലകന്റെ മുന്നിൽ ഇരുന്നുകൊണ്ട് ‘എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല’ എന്ന് കരഞ്ഞ ദിവസങ്ങളുണ്ടായിരുന്നു.
അലി ഷിഫാസ്, നിങ്ങളില്ലായിരുന്നെങ്കിൽ.. സത്യം പറഞ്ഞാൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായിരുന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ എന്നെ ഓർമിപ്പിച്ചു. മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും ജഡ്ജ് ചെയ്തില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാൻ നിരാശയായി ക്ഷീണിതയായി, ഇത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ.. അടുത്ത ദിവസം വീണ്ടും പ്രയത്നിക്കുന്നതിനായി എന്നെ പ്രേരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തി.
തിരിഞ്ഞു നോക്കുമ്പോൾ, ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്ന് എനിക്ക് മനസ്സിലാകുന്നു. ക്ഷമ, വിശ്വാസം അതിനേക്കാളുപരിയായി നിങ്ങളുടെ അരികിൽ ശരിയായ വ്യക്തി ഉണ്ടായിരിക്കുക എന്നിവയൊക്കെ പ്രധാനമാണ് എന്ന് എനിക്ക് മനസ്സിലായി.
എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് മാത്രം നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല...’’ എന്നാണ് നിമിഷ സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. ‘ബബിത സിങ് റിപ്പോർട്ടിങ്’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് നിമിഷ ശരീര ഭാരം കൂട്ടിയത്. അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയാണ്.
സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടിയപ്പോഴുള്ള ലുക്കും പുതിയ ലുക്കും പങ്കിട്ടാണ് നിമിഷയുടെ കുറിപ്പ്. താരത്തിന്റെ പോസ്റ്റിനു താഴെ അര്ജുന് അശോകന്, നൈല ഉഷ, രഞ്ജിനി ഹരിദാസ് എന്നിങ്ങനെ പല സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര് ആശംസകളും സ്നേഹവും പങ്കിട്ട് കമന്റുകള്‍ കുറിക്കുന്നുണ്ട്.

Comments