തമിഴകത്തിന്റെ പ്രിയതാരം സൂര്യയും മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നാല്‍ ജ്യോതിക തകർത്തഭിനയിച്ച പ്രശസ്ത തമിഴ് ചിത്രമായ ‘മൊഴി’യില്‍ ഒരു പ്രധാന കഥാപാത്രം പൃഥ്വിരാജായിരുന്നു. അവിടെ നിന്ന് തുടങ്ങിയ ആ ബന്ധം പിന്നീട് സൂര്യയുമായുള്ള സൗഹൃദത്തിന് പോലും കാരണമായി. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പമുള്ള പുതിയ ചിത്രം പങ്കിടുകയാണ് സൂര്യയുടെ ഒഫീഷ്യല്‍ പേജ്. തന്റെയും പൃഥ്വിയുടെയും സിനിമകള്‍ ഈ ഓണക്കാലത്ത് എത്തുമെന്നാണ് ചിത്രത്തിനൊപ്പം സൂര്യ കുറിച്ചിരിക്കുന്നത്. വിശ്വനാഥ് ആന്‍ഡ് സണ്‍സും ഖലീഫയും ഒരുമിച്ചെത്തുന്നു എന്നാണ് കുറിപ്പ്.

Comments