കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ അതിജീവിതയായ ബാലികയ്ക്ക് നീതി തേടി, നീതിക്കായി കൈകോര്‍ക്കാമെന്ന മുദ്രാവാക്യവുമായി സെപ്തംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് കടവത്തൂരില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സായാം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുള്‍ ജബ്ബാര്‍ പ്രതിഷേധ സായാം ഉദ്ഘാടനം ചെയ്ും. യബി.ജെ.പി നേതാവായ തൃപ്പങ്ങോട്ടൂരിലെ കുനിയില്‍ പത്മനാഭന് പ്രതിയായ പാലത്തയി പോക്സോ കേസില്‍ ശിക്ഷ മരവിപ്പിക്കാനുണ്ടായ സാഹചര്യം പ്ര?സിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച കാരണമാണ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടയ ഡീല്‍ ഇപ്പോഴും ബിജെപിയുമായി തുടരുന്നുവെന്ന് സംശയിക്കുന്നു. യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാം പാര്‍ട്ടിയായ മുസ്ലിം ലീഗിനും ഈ കാര്യത്തില്‍ വീഴ്ച്ചയണ്ടോയി. ഈക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചു നിയമനടപടി സ്വീകരിക്കണം. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നിയമസഹായം ചെയ്യണം. അപ്പീല്‍ നടപടികളില്‍ എസ് ഡി പി ഐ പിന് തുണ നല്‍കും അതിജീവിതയ്ക്ക് നീതി കിട്ടുന്നതുവരെ എസ് ഡി.പി ഐ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ , ജില്ലാ സെക്രട്ടറി പി സി ഷഫീഖ്, ജില്ലാ കമ്മിറ്റി അംഗം സജീര്‍ പങ്കെടുത്തു.




Comments