തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നളിനി. താരത്തിന്റെ സാരികളോടുളള അപൂര്‍വ്വമായ ഭ്രമം സിനിമാ ലോകത്ത് ഏറെ പ്രശസ്തമാണ്. വര്‍ഷത്തില്‍ 365 ദിവസവും പുതിയ സാരികള്‍ മാത്രം ധരിക്കുന്ന, സാരികള്‍ സൂക്ഷിക്കാന്‍ മാത്രമായി പ്രത്യേക വീട് തന്നെയുണ്ട്. ഇപ്പോളിതാ നളിനിയുടെ 60 പിറന്നാള്‍ തികച്ചും വ്യത്യസ്മായ രീതിയില്‍ ആഘോഷമാക്കിയിരിക്കുകയാണ് സഹോദരന് കാര്‍ത്തിക് സാമി.
പ്രിയപ്പെട്ട ചേച്ചിയുടെ സാരി ഭ്രമത്തെ മാനിച്ചുകൊണ്ട് 60-ാം പിറന്നാള്‍ ദിനത്തില്‍ 60 പുത്തന്‍ സാരികളാണ് കാര്‍ത്തിക് സമ്മാനമായി നല്‍കിയത്. അക്ഷരാര്‍ത്ഥത്തില്‍ സാരികള്‍ കൊണ്ട് ചേച്ചിയെ മൂടുന്നതിന്റെ സന്തോഷനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'എന്റെ ജന്മദിനത്തില് സഹോദരന് കാര്‍ത്തിക് സാമിയില്‍ നിന്ന് ലഭിച്ച ഏറ്റവും മറക്കാനാവാത്ത സമ്മാനമായിരുന്നു ഇത്,' നളിനിയുടെ വാക്കുകളിങ്ങനെ.
തമിഴില്‍ മാത്രമല്ല മലയാളത്തിലും നിരവധിശ്രദ്ധേയമായ വേഷങ്ങള്‍ നളിനി ചെയ്തിട്ടുണ്ട്. ഇതിലേ വന്നവര്‍ എന്ന ചിത്രത്തിലൂടെയാണ് നളിനി മലയാളത്തിലെത്തിയത് പിന്നീട് ഇടവേള, നവംബറിന്റെ നഷ്ടം, ആവനാഴി, അടിമകള്‍ ഉടമകള്‍ , ഭൂമിയിശല രാജാക്കന്മാര് തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
1987-ല്‍ പ്രമുഖ നടന് രാമരാജനുമായുള്ള പ്രണയവിവാഹത്തിന് ശേഷം നളിനി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. അരുണ, അരുണ്‍ എന്നിങ്ങനെ ഇരട്ടകുട്ടികളാണ് ദമ്പതികള്‍ക്ക്. തുടര്‍ന്ന് 2000-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
വിവാഹമോചനത്തിന് ശേഷം 2001-ല്‍ മോഹന്‍ലാല്‍ ചിത്രം 'രാവണപ്രഭു'വിലെ മണിയമ്പാറ കൗണ്ടറുടെ ഭാര്യയുടെ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Comments