ഗര്‍ഭകാല വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് തെന്നിന്ത്യന്‍ താരം സാമന്ത രൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ താരം ആസ്ക് മി എനിത്തിങ് എന്നൊരു സെഷന് ആരാധകരുമായി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഗര്ഭകാലത്തുണ്ടായ ശരീരമാറ്റങ്ങളെക്കുറിച്ചും മനസമാധാനത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.
ഗര്‍ഭകാലത്ത് വണ്ണം വെക്കുന്നതിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച ആരാധികയോട് ‘നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും, എനിക്ക് ഇതിനോടകം 11 കിലോ ഭാരം കൂടിയിട്ടുണ്ട് എന്നായിരുന്നു’ സാമന്തയുടെ മറുപടി. മുന്‍പ് ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാകുമെന്ന് കരുതിയെങ്കിലും ഈ ഘട്ടം നല്‍കുന്നത് വലിയൊരു മാനസിക ഊര്‍ജ്ജമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇത്രയധികം ആത്മവിശ്വാസവും കരുത്തും ഈ കാലഘട്ടം സമ്മാനിക്കുമെന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല. ശരിക്കും ഇത് ആസ്വദിക്കുകയാണ്. സാമന്ത കുറിച്ചു. ഗര്‍ഭകാലത്തും കൃത്യമായ ഡോക്ടര്‍മാരുടെ ഉപദേശത്തോടെയും വിദഗ്ധരുടെ മേല്‍നോട്ടത്തോടെയും വ്യായാമങ്ങള്‍ തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.
അതേസമയം എല്ലാരുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായതിനാല്‍ തന്റെ വ്യായാമ രീതികള്‍ അതേപടി പിന്തുടരുതെന്നും സാമന്ത ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സാമന്ത നായികയായെത്തിയ മാ ഇന്റി ബംഗാരത്തിന്റെ വിജയാഘോഷത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. പ്രസവാവധി എടുക്കുയാണെന്നും, അതിന് ശേഷം താന്‍ മറ്റൊരു സിനിമയുമായി തിരികെ വരും എന്നായിരുന്നു സാമന്ത പറഞ്ഞത്.
സംവിധായകന് രാജ് നിധിമോരുവാണ് സാമന്തയുടെ ഭര്‍ത്താവ്. 2025 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് ഇരുവരും.

Comments