ആലപ്പുഴ: കേരളത്തിലെ നഗരങ്ങളിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലസംഭരണ ശേഷി കുറഞ്ഞതാണ് നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകാൻ പ്രധാന കാരണമെന്നും കൃത്യമായ ഇടവേളകളിൽ നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ് മഴ ലഭിക്കുന്നത്. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന് അദ്ദേഹം ചോദിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസനം തടയുന്ന നിലപാട് സ്വീകരിക്കരുതെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നദികളുടെ ആഴം കൂട്ടുന്നതിനെ എതിർക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന് ചോദിക്കണം. കോടതികളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സമെങ്കിൽ ആവശ്യമായ കാര്യങ്ങൾ കോടതികളെ ബോധ്യപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരാണ് കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനകളെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനാരായണഗുരുവിന്റെ ഇടപെടലില്ലായിരുന്നെങ്കിൽ സമൂഹത്തിൽ സമത്വം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭനെന്നും സി.പി. രാധാകൃഷ്ണൻ അനുസ്മരിച്ചു.

Comments