ചില ചെറിയ കാര്യങ്ങൾ പോലും താമസസമുച്ചയങ്ങളിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് മഹാരാഷ്ട്രയിലെ താനെയിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ ഇപ്പോൾ ചർച്ചയാകുന്നത്. രണ്ട് വളർത്തുനായകൾ പൊതുവായി ഉപയോഗിക്കുന്ന ബെഞ്ചിൽ ഇരുന്നതിനെച്ചൊല്ലി രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കിഞ്ഞ ദിവസം നടന്ന സംഭവത്തിൽ നായകളുടെ ഉടമയും മറ്റൊരു താമസക്കാരിയും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
ബ്രൂണോ, ഷാഡോ എന്നീ നായകളെയാണ് ഉടമ സൊസൈറ്റിയിലെ ബെഞ്ചിൽ ഇരുത്തിയത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന സ്ത്രീ അതിനെ ചോദ്യം ചെയ്യുകയായിരുന്നു. മഴ പെയ്തിരുന്നതിനാൽ ബെഞ്ചിൽ നേരത്തെ തന്നെ വെള്ളമുണ്ടായിരുന്നുവെന്നും നായകളെ അവിടെ ഇരുത്തിയ ശേഷം താൻ സ്ഥലം വൃത്തിയാക്കാറുണ്ടെന്നും ഉടമ വിശദീകരിച്ചു. ഏകദേശം അഞ്ച് വർഷമായി തന്റെ നായകൾ ഇത്തരം ബെഞ്ചുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
എന്നാൽ ബെഞ്ച് എല്ലാവരും ഉപയോഗിക്കുന്ന പൊതുസ്ഥലമാണെന്നായിരുന്നു മറ്റൊരു സ്ത്രീയുടെ വാദം. രാവിലെ ആളുകൾ അവിടെ വ്യായാമത്തിനും യോഗയ്ക്കുമായി എത്താറുണ്ടെന്നും അതിനാൽ നായകളെ ബെഞ്ചിൽ ഇരുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നായകളെ ബെഞ്ചിൽ ഇരുത്തിയശേഷം ശരിയായി വൃത്തിയാക്കിയിരുന്നില്ലെന്നും സ്ത്രീ ആരോപിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള സംസാരം രൂക്ഷമായി. പേരും ഫ്ലാറ്റ് നമ്പറും ചോദിക്കുന്നതിലേക്കും ഒടുവിൽ സെക്യൂരിറ്റിയെ വിളിക്കുമെന്ന് പറയുന്നതിലേക്കും തർക്കം നീണ്ടു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ആരാണ് ശരിയെന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. വളർത്തുമൃഗങ്ങളും കുടുംബത്തിന്റെ ഭാഗമാണെന്നും ഉടമകൾ വൃത്തിയാക്കൽ ഉറപ്പാക്കുന്നിടത്തോളം പൊതുസ്ഥലങ്ങളിൽ അവയ്ക്കും ഇടമുണ്ടാകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, പൊതുസ്ഥലങ്ങൾ എല്ലാവരും പങ്കിടുന്നതാണെന്നും ശുചിത്വം, അലർജി, മൃഗങ്ങളെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. വളർത്തുമൃഗങ്ങളുടെ അവകാശവും മറ്റ് താമസക്കാരുടെ സൗകര്യവും തമ്മിലുള്ള അതിർത്തി എവിടെയാകണം എന്ന ചോദ്യമാണ് ഈ വൈറൽ തർക്കം വീണ്ടും ഉയർത്തുന്നത്.

Comments