യാത്രകള്‍ എപ്പോഴും രസകരവും സന്തോഷം നല്‍കുന്നവയുമാണ്. പ്രത്യേകിച്ചും തങ്ങള്‍ക്ക് ഇഷ്‌ടമുള്ളവരുടെ കൂട്ടത്തില്‍ ആകുമ്പോള്‍. ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് പുതുതലമുറ യാത്രകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ജോലിയില്‍ ഉള്ള പിരിമുറുക്കം കുറയ്‌ക്കാന്‍ യാത്രകള്‍ സഹായിക്കും എന്നുള്ളതുകൊണ്ട് തന്നെ പലവിധ യാത്രകള്‍ കൃത്യമായി പ്ലാന്‍ ചെയ്‌ത് പോകുന്ന ശീലം ഉണ്ടായി വന്നിട്ടുണ്ട്.
യാത്രകള്‍ ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ അങ്ങനെ പലവിധത്തിലാണ് പോവുക. യാത്ര കഴിഞ്ഞു വന്നാല്‍ ഇത് മൂലം ഉണ്ടായ സാമ്പത്തിക ചിലവ് കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെടുന്ന സാഹചര്യവും സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ചില വ്യക്‌തികള്‍ എല്ലാ മാസവും യാത്രകള്‍ നടത്തുമ്പോള്‍ മറ്റു ചിലര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ അതിലധികമോ യാത്ര നടത്തുന്നവര്‍ ആയിരിക്കും. ഇത്തരം യാത്രകള്‍ രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും ആയിരിക്കും. അതായത് ഓരോ യാത്രയുടെയും വ്യക്‌തിപരമായും ചിലവഴിക്കുന്ന തുകയില്‍ വലിയ വ്യത്യാസം ഉണ്ട്.
ചെറിയ വരുമാനം ഉള്ളവര്‍ പോലും വിദേശയാത്രകള്‍ നടത്തിയ കാര്യങ്ങള്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അപ്പോള്‍ വരുമാനം എത്ര എന്നതല്ല എങ്ങനെ നടപ്പാക്കുന്നു എന്നതിലാണ് കാര്യം.
യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ ടിക്കറ്റുകളും ടാക്‌സികള്‍ താമസസൗകര്യം എന്നിവ കൃത്യമായി പ്ലാന്‍ ചെയ്യുന്നുണ്ടാകും. എന്നാല്‍ ഇതിനാവശ്യമായി വരുന്ന ചിലവ് കൃത്യമായി പ്ലാന്‍ ചെയ്‌തു ഉണ്ടാക്കിയതാണോ അതോ ആ സമയത്ത് മിച്ചം ഉണ്ടായിരുന്ന തുകയാണോ അല്ലെങ്കില്‍ എളുപ്പം ലഭിക്കാന്‍ സാധ്യതയുള്ള വായ്‌പ ഉപയോഗിച്ചോ പോകുന്നതാണ് എന്നതാണ് പ്രധാനം. ഇതില്‍ ആദ്യം പറഞ്ഞ വഴി ഉള്ള തുകയാണ് എങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ യാത്ര എക്കാലവും ആസ്വദിക്കാനാവും.
അല്ലാത്തപക്ഷം ഒരു ഘട്ടം കഴിയുമ്പോള്‍ യാത്രകള്‍ നിര്‍ത്തുകയോ ഉദ്ദേശിച്ച യാത്രകള്‍ പോകാന്‍ സാധിക്കാത്ത സ്‌ഥിതിയോ വന്നേക്കാം. അതുകൊണ്ട് യാത്രകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുന്നതോടൊപ്പം അതിനാവശ്യമായ തുക കൂടി സമാഹരിച്ച് മുന്നോട്ടു പോകാന്‍ ശ്രദ്ധിക്കണം. പ്ലാന്‍ ചെയ്യുക എന്നതുകൊണ്ട് സ്‌ഥലം, യാത്രാസൗകര്യം, താമസം എന്നിവ മാത്രമല്ല ഇവ എങ്ങനെ ചിലവ് കുറച്ച് ചെയ്യാം എന്നു കൂടി മനസിലാക്കണം.
യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പോകേണ്ട സ്‌ഥലത്തോടൊപ്പം ഓരോ യാത്രയ്‌ക്കും വേണ്ട തുക കൂടി ബജറ്റ് ചെയ്യുക. ഇത് തൊട്ട് അടുത്ത യാത്രയുടെ മാത്രമല്ല തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ കൂടി ചേര്‍ത്ത് പ്ലാന്‍ ചെയ്യാം. ഈ ചിലവ് കണക്കാക്കുമ്പോള്‍ എല്ലാത്തരം ചിലവുകളും ഉള്‍പ്പെടുത്തി വേണം ചെയ്യാന്‍.
ഒരിക്കല്‍ ഒരു ബജറ്റ് കണക്കാക്കിയാല്‍ അതിന് ആവശ്യമായ തുക കണ്ടെത്തുക എന്നതാണ് അടുത്ത പടി. ഇതിനായി ഒരു നിശ്‌ചിത തുക എല്ലാ മാസവും നീക്കിവയ്‌ക്കാം. യാത്ര പോയി കഴിഞ്ഞ് അതിന്റെ ചിലവ് ഇഎംഐ ആയി അടക്കുന്നതിന് പകരം മുന്‍കൂട്ടി സമാഹരിച്ച് തുകയുമായി സമാധാനപരമായി യാത്ര ചെയ്യാന്‍ സാധിക്കും എന്ന് മാത്രമല്ല പലിശയിനത്തിലുള്ള ചിലവില്ലാതാക്കാനും ആ തുക കൂടി ഈ ലക്ഷ്യത്തിനായി വിനിയോഗിക്കാനും ആകും.
ഇനി യാത്രയുടെ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ബജറ്റ് ഇടുന്നത് അതെല്ലാം ചിലവഴിക്കാന്‍ അല്ല.കണക്കാക്കിയ തുകയില്‍ താഴെ ചിലവ് നിലനിര്‍ത്താന്‍ കൂടിയാണ്.
യാത്രകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക വഴി ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം. അതുപോലെതന്നെ സീസണുകളില്‍ യാത്ര ഒഴിവാക്കിയാല്‍ ആ ചിലവ് കുറയ്‌ക്കാന്‍ ആകും അതുപോലെതന്നെ വിവിധ ഓഫറുകള്‍ വിവിധ വെബ്‌സൈറ്റുകളും എന്നിവ നല്‍കുന്നുണ്ടാകും ഈ കാര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ ബജറ്റില്‍ താഴെ യാത്ര ചെയ്യാനാവുകയും മിച്ചം പിടിച്ച തുക അടുത്ത യാത്രയില്‍ വിനിയോഗിക്കാനും ആകും. ശരിയായ പ്ലാനും അതിനനുസരിച്ച് നിക്ഷേപവും ഉണ്ടെങ്കില്‍ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാം.
ജിബിന്‍ ജോണ്‍

Comments