വിദേശ ഓപ്പറേറ്റര്‍മാരുടെ തുടര്‍ച്ചയായ വില്‍പ്പന സമ്മര്‍ദ്ദത്തിനു മുന്നില്‍ ഇന്ത്യന്‍ ഓഹരി സൂചികയ്‌ക്ക് പോയവാരവും മുന്നേറാനായില്ല. ഇതോടെ തുടര്‍ച്ചയായ മൂന്നാം വാരവും വിപണി നഷ്‌ടത്തിലായി.
എന്നാല്‍ ആഭ്യന്തര ഫണ്ടുകളുടെ ശക്‌തമായ നിക്ഷേപവും വാരാന്ത്യത്തില്‍ ടെക്‌നോളജി ഓഹരികളില്‍ പ്രകടമായ വാങ്ങല്‍ താല്‍പര്യവും തിരിച്ചുവരവിനുള്ള സൂചന നല്‍കുന്നു. പോയവാരം സെന്‍സെക്‌സ് 276 പോയിന്റ് നിഫ്‌റ്റി 76 പോയിന്റ് നഷ്‌ടത്തിലാണ്.
വിദേശ ഫണ്ടുകളുടെ വില്‍പ്പനയാണ് ഇപ്പോഴും വിപണിയുടെ പ്രധാന ദൗര്‍ബല്യം. പോയവാരം രണ്ടു ദിവസങ്ങളിലായി വിദേശ നിക്ഷേപകര്‍ 5338 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ 3277 കോടി രൂപയുടെ വാങ്ങല്‍ നടത്തി.
ഇതിനു വിപരീതമായി ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാ വ്യാപാര ദിവസങ്ങളിലും വാങ്ങല്‍ നിലപാട് സ്വീകരിച്ചു. ആകെ 19,310 കോടി രൂപയുടെ നിക്ഷേപം നടത്തി. ഓഗസ്‌റ്റില്‍ ആഭ്യന്തര ഫണ്ടുകളുടെ മൊത്തം ഓഹരി വാങ്ങല്‍ ഏകദേശം 53,680 കോടി രൂപയായി.
വിദേശ വില്‍പ്പനയുടെ ആഘാതം കുറയ്‌ക്കുന്നതില്‍ ആഭ്യന്തര ഫണ്ടുകളുടെ ഈ തുടര്‍ച്ചയായ നിക്ഷേപം നിര്‍ണായക പിന്തുണയായി. വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ നീക്കങ്ങള്‍ക്കൊപ്പം രൂപയുടെ ചലനവും ആഗോള ക്രൂഡ് ഓയില്‍ വിലയും ഫണ്ടുകള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കും. അതോടൊപ്പം യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്‌ധിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ നടത്താം.
മുന്‍വാരത്തിലെ 77,540-ല്‍ നിന്ന് 77,966 വരെ തുടക്കത്തില്‍ മുന്നേറിയ സെന്‍സെക്‌സിന് തുടര്‍ന്ന് ശക്‌തമായ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു. സൂചിക 76,931 വരെ ഇടിഞ്ഞെങ്കിലും 76,892 എന്ന പ്രധാന പിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞു.
വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സ് 77,264ലാണ്. ഈ വാരം 77,843 എന്ന പ്രതിരോധ മേഖലയിലേക്ക് തിരിച്ചുകയറാനുള്ള ശ്രമം വിജയിച്ചാല്‍ 78,422 എന്ന അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍, മുന്‍നിര ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം ശക്‌തമായാല്‍ 76,808 ലേക്ക് വീണ്ടും തിരുത്തലിന് സാധ്യത. നിഫ്‌റ്റിക്ക് ഇപ്പോഴും നിര്‍ണായക പ്രതിരോധ മേഖലയ്‌ക്ക് മുകളിലേക്ക് കടക്കാനായിട്ടില്ല.
മുന്‍വാരം സൂചിപ്പിച്ച 24,399 എന്ന പ്രതിരോധത്തിലേക്ക് അടുക്കാനുള്ള ശ്രമം 24,373 പോയിന്റില്‍ അവസാനിച്ചു. തുടര്‍ന്ന് വില്‍പ്പന സമ്മര്‍ദ്ദം ശക്‌തമായതോടെ സൂചിക 24,082 വരെ താഴ്‌ന്നെങ്കിലും 24,064 എന്ന മുമ്പ് ചൂണ്ടിക്കാട്ടിയ പിന്തുണ നിലനിര്‍ത്തി. വ്യാപാരാന്ത്യത്തില്‍ നിഫ്‌റ്റി 24,175 ലാണ്. സാങ്കേതികമായി 24,047 ആണ് ആദ്യ പ്രധാനപിന്തുണ. ഇത് നഷ്‌ടപ്പെട്ടാല്‍ 23,628 മേഖലയിലേക്ക് തിരുത്തല്‍ ശക്‌തമാകാം. മറുവശത്ത് മുന്നേറ്റം തുടരുകയാണെങ്കില്‍ 24,338-24,501 മേഖലയില്‍ തടസമുണ്ട്.
സെപ്‌റ്റംബര്‍ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ് 24,391ല്‍ നിന്ന് വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വാരാന്ത്യത്തില്‍ 24,342 ലാണ് കേ്ലാസ് ചെയ്‌തു. ഇതിനിടെ ഓപ്പണ്‍ ഇന്ററസറ്റ് 67 ലക്ഷം കരാറുകളില്‍ നിന്ന് 155 ലക്ഷം കരാറായി.
വാരാന്ത്യത്തില്‍ ടെക്‌നോളജി വിഭാഗത്തില്‍ ശക്‌തമായ വാങ്ങല്‍ താല്‍പര്യം പ്രകടമായത് വിപണിയുടെ ദിശയില്‍ മാറ്റത്തിനുള്ള പ്രധാന സൂചനയായി വിലയിരുത്താം. ഇന്‍ഫോസിസ്, ടി.സി.എസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക് എന്നിവയ്‌ക്കൊപ്പം ടാറ്റാ സ്‌റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്,
എസ്.ബി.ഐ. തുടങ്ങിയ മുന്‍നിര ഓഹരികള്‍ മികവ് കാട്ടി. അതേസമയം വില്‍പ്പന സമ്മര്‍ദ്ദം ഹിന്ദുസ്‌ഥാന്‍ യൂണിലീവര്‍, മാരുതി, എം ആന്‍ഡ് എം, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികളെ ബാധിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ കഴിഞ്ഞ വാരം ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ഇടിവ്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വരവ് രൂപയ്‌ക്ക് പിന്തുണ നല്‍കുന്നു. നിലവിലെ അടിയൊഴുക്കുകള്‍ വിലയിരുത്തുമ്പോള്‍ വിപണി ഒരു കണ്‍സോളിഡേഷന്‍ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. സെപ്‌റ്റംബറില്‍ ഓഹരി സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചുവരവിന് അവസരം ഒരുക്കാം.
പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വിപണിയില്‍ ഡോളര്‍ ലഭ്യത വര്‍ധിച്ചത് രൂപയ്‌ക്ക് നേട്ടമായി. ഡോളറിനെതിരെ 95.68ല്‍ നിന്ന് 95.74 വരെ ദുര്‍ബലമായ രൂപ പിന്നീട് തിരിച്ചുകയറി 95.36 ലാണ്. ആഗസ്‌റ്റ് മധ്യം വരെ നിക്ഷേപങ്ങളിലൂടെ 52.30 ബില്യണ്‍ ഡോളര്‍ രാജ്യത്ത് എത്തി. ഇതിനിടയില്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരവും റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഓഗസ്‌റ്റ് 21ന് അവസാനിച്ച വാരത്തില്‍ ശേഖരം 12.422 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 729.328 ബില്യണ്‍ ഡോളറായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 4,700 ഡോളര്‍ കടക്കാനായില്ല, 4602 ഡോളറില്‍ നിന്നുള്ള കുതിപ്പില്‍ 4694 ഡോളര്‍ വരെ കയറാനായുള്ളു. പണപ്പെരുപ്പ ഭീഷണി സംബന്ധിച്ച ആശങ്കകള്‍ യു.എസ് നിക്ഷേപകരെ ലാഭമെടുപ്പിലേക്ക് നയിച്ചു. പലിശ നിരക്കില്‍ കടുത്ത സമീപനം ആവശ്യമായേക്കുമെന്ന ഫെഡ് ചെയര്‍മാന്‍ സൂചന സ്വര്‍ണത്തിന് തിരിച്ചടിയായി. വാരാന്ത്യത്തില്‍ 4,453 ഡോളറിലാണ്.

Comments