ഓണത്തിരക്കും അവധിയും പോയവാരം വിപണിയില്‍ പൊതുവെ മാന്ദ്യം സൃഷ്‌ടിച്ചു. റബര്‍, കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായാണ് വിപണി പിന്നിട്ടത്. കഴിഞ്ഞ നാലാഴ്‌ചയായി അനക്കമില്ലാതെ വെളിച്ചെണ്ണ. ഓണനാളില്‍ വില കുറഞ്ഞ് സ്വര്‍ണം. ഓണാവധിയില്‍ തേയില ലേലം നടന്നില്ല.
കുരുമുളകിന്
ലാഭക്കച്ചവടം
ഓണനാളിലെ നനഞ്ഞ ദിവസങ്ങളൊന്നും കറുത്ത പൊന്നിന് ബാധകമായില്ല. ചെറുകിട, നാടന്‍ കര്‍ഷകര്‍ വിറ്റ കുരുമുളകിന് കിലോയ്‌ക്ക് 5 രൂപ കൂടുതല്‍ കിട്ടി. കഴിഞ്ഞ രണ്ടാഴ്‌ചയില്‍ കിട്ടിയത് 12 രൂപ. വില്‍പ്പനയ്‌ക്ക് കുരുമുളക് വരവ് കുറവായിരുന്നു. 101 ടണ്‍ കുരുമുളക് വില്‍പ്പനയ്‌ക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് 27 ടണ്‍ കുറവ്. വില കൂടാന്‍ തുടങ്ങിയാല്‍ വിപണിയില്‍ വില്‍പ്പനക്കാര്‍ കാല് പിന്നോട്ടു വയ്‌ക്കുന്നത് പതിവാണ്. വില വീണ്ടും കൂടുമെന്ന നിഗമനത്തില്‍ വന്‍കിട കര്‍ഷകരും ഇടനിലക്കാരും കുരുമുളക് വില്‍ക്കാതെ പിടിച്ചുവയ്‌ക്കുന്നത് സാധാരണമാണ്. വില്‍പ്പനക്ക് കൊച്ചിയില്‍ എത്തിച്ച കുരുമുളക് 99 ശതമാനവും ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതി മുളകായിരുന്നു. മറ്റ് വില്‍പ്പനക്കാര്‍ കൊണ്ടുവന്ന മുളകിലും ശ്രീലങ്കന്‍ മുളക് കൂട്ടിക്കലര്‍ത്തിയിരുന്നു.
ശ്രീലങ്കയില്‍ ഇപ്പോള്‍ സമ്പൂര്‍ണ വിളവെടുപ്പാണ്. കയറ്റുമതി നിരക്ക് ടണ്ണിന് 6400 ഡോളറില്‍ ഇടപാടുകള്‍ നടത്തിയ ശ്രീലങ്ക ഇപ്പോള്‍ 6600 ഡോളറിലാണ് ഓഫര്‍ തുടര്‍ന്നത്. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 7650 ഡോളറാണ്.
ശ്രീലങ്കയിലെ വിളവെടുപ്പ് കണക്കിലെടുത്ത് ഇന്ത്യയിലെ വന്‍കിട ഇറക്കുമതിക്കാരുടെ പ്രതിനിധികള്‍ ശ്രീലങ്കയില്‍ കാലുറപ്പിച്ചിരിക്കയാണെന്ന് ശ്രീലങ്കയിലെ കയറ്റുമതിക്കാര്‍ പറയുന്നു. ഇറക്കുമതിക്കായി പുതിയ കരാറില്‍ നമ്മുടെ ഇറക്കുമതി വീരന്‍മാര്‍ ഒപ്പിടുകയും ചെയ്‌തിട്ടുണ്ട്. വരും നാളുകളില്‍ കുരുമുളകിന് നല്ല ഡിമാന്‍ഡാണ്. വരും ദിവസങ്ങളില്‍ നിലവിലെ റെക്കോഡ് വില കടക്കുമെന്നുമാണ് വ്യാപാരികളുടെയും കര്‍ഷകരുടെയും പ്രതീക്ഷ.
പോയവാരം കുരുമുളക് വാങ്ങിയവരെല്ലാം കുരുമുളക് പൊടിച്ച് വില്‍ക്കുന്നവരായിരുന്നു. മസാല കമ്പനികള്‍ക്ക് വേണ്ടിയാണ് കൂടുതലായി വാങ്ങിയത്. അമേരിക്ക ശ്രീലങ്കയില്‍നിന്ന് കരുമുളക് വാങ്ങി തുടങ്ങി. ശ്രീലങ്കന്‍ മുളകിന്റെ ഗുണനിലവാരം കണ്ടെത്താന്‍ അമേരിക്കയിലെ ഇറക്കുമതിക്കാര്‍ ശാസ്‌ത്രിയമായി പരിശോധിച്ച് ക്ലീന്‍ ചെയ്‌ത ശേഷമാണ് അമേരിക്ക ഇത്തരം മുളക് ഇറക്കുമതിക്കാരില്‍നിന്ന് സ്വീകരിക്കാറുള്ളൂ.
ഇപ്പോള്‍ മറ്റ് കുരുമുളക് ഉല്‍പ്പാദക രാജ്യങ്ങളെല്ലാം കയറ്റുമതി- ഇറക്കുമതി നയത്തിലെ പഴുതുകളടച്ച് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കുരുമുളക് കയറ്റുമതി ചെയ്യാനുള്ള തിടുക്കത്തിലാണ്. ഇന്തോനീഷ്യ, ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഈ നീക്കം നടത്തുന്നു. ഇവിടത്തെ വന്‍കിട ഇറക്കുമതിക്കാര്‍ ഇവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്.
ഇറക്കുമതിയിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, കസ്‌റ്റംസ്, സ്‌പൈസസ് ബോര്‍ഡ് എന്നിവ കണ്ണ് തുറന്നാല്‍ ഇറക്കുമതി നികുതി വെട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് കര്‍ഷകരും വ്യാപാരികളും പറയുന്നത്.
ബ്രസീലില്‍ സീസണ്‍ തുടങ്ങി ഒക്‌ടോബറില്‍ ഇന്തോനീഷ്യയിലും സീസണ്‍ തുടങ്ങുകയാണ്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയിലേക്ക് കയറ്റുമതിക്കായി തിടുക്കം കൂട്ടിയിരിക്കയാണ്. കാരണം ലോകത്ത് ഒരിടത്തും ഇല്ലാത്ത വിലയാണ് നിലവില്‍ ഇന്ത്യന്‍ മുളകിന്. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടണ്‍ കുരുമുളകിന് 7650 ഡോര്‍, വിയറ്റ്‌നാം 6400. ബ്രസീല്‍ 6000. ശ്രീലങ്ക. 6600, ഇന്തോനീഷ്യ 6700. ഡോളര്‍, കൊച്ചി കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് കിലോ 700 രൂപ, ഗാര്‍ബിള്‍ഡ്, 720, പുതിയ മുളക് 690 രൂപ
മഴയത്ത് റബറിന്
വില കുറഞ്ഞില്ല
ടാപ്പിങ് ഭാഗിമായുണ്ടായെങ്കിലും അടിച്ചെടുത്ത ഷീറ്റ് ഉണക്കാന്‍ കഴിയാതെവന്നതോടെ കര്‍ഷകരില്‍നിന്നുള്ള റബര്‍ വരവ് കുറഞ്ഞു. ആവശ്യത്തിന് റബര്‍ കിട്ടാതെ വന്നതോടെ ടയര്‍ കമ്പനികള്‍ റബര്‍വില ഉയര്‍ത്തി. കിലോയ്‌ക്ക് 2 രൂപ വില ഉയര്‍ത്തിയെങ്കിലും ചെറുകിട കര്‍ഷകരില്‍നിന്ന് വരവ് കുറവായിരുന്നു.
കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാരാണ് ഏറെയും വില്‍പ്പനക്കാരായത്. ബാങ്കോക്കില്‍ തയ്യാര്‍ നിരക്കില്‍ കിലോ 264 രൂപയായി ഇടിഞ്ഞ് ഇടപാടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കെ കൊച്ചിയില്‍ 274 രൂപയിലാണ് വില്‍പ്പന നിര്‍ത്തിയത്. പോയവാരം കിലോ രണ്ട് രൂപ വില ഉയര്‍ത്തി 276 രൂപയിലാണ് ടയര്‍ കമ്പനികള്‍ വാങ്ങിയത്. ചെറുകിട ടയര്‍ കമ്പനികളും 2 രൂപ വില ഉയര്‍ത്തി 272 രൂപയില്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. സൈക്കിള്‍ , ഓട്ടോ, സ്‌ക്കൂട്ടര്‍, ബൈക്ക്, തുടങ്ങിയവയുടെ ടയര്‍ ട്യൂബ് കമ്പനികളാണ് വില ഉയര്‍ത്തിയത് മഴ തുടര്‍ന്നും കിട്ടിയാല്‍ റബര്‍ വില കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
ഓണത്തിരക്കില്‍
സ്വര്‍ണം താഴേയ്‌ക്ക്
സ്വര്‍ണവില പോയവാരം കുത്തനെ കുറഞ്ഞു. രാജ്യാന്തര വില ന്യൂയോര്‍ക്ക് സിറ്റിയില്‍ കുത്തനെ ഇടിഞ്ഞതാണ് ആഭ്യന്തര വില തകര്‍ന്നത്. പവന് 119600 രൂപയില്‍ വിറ്റ് നിറുത്തിയത് പോയ വാരാന്ത്യം 116040 രൂപയില്‍ വ്യാപാരം നിറുത്തിയപ്പോള്‍ പോയവാരം പവന് കുറഞ്ഞത് 3560 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 149 ഡോളര്‍ വില ഇടിഞ്ഞ് ഔണ്‍സിന് 4453 ഡോളറായി കുറഞ്ഞു.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ നിക്ഷേപങ്ങളില്‍ നിലവിലുള്ള പലിശ നിരക്കില്‍ കാല്‍ ശതമാനം ഉയര്‍ത്തുമെന്ന അറിയിപ്പാണ് ആഗോള തലത്തില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. വിനിമയ നിരക്കില്‍ രൂപയ്‌ക്ക് 32 പൈസ നേട്ടം. 95.68ല്‍നിന്ന് രൂപ 95.36 ആയി രൂപ ശക്‌തനായി.
തെന്നാതെ
വെളിച്ചെണ്ണ വില
ഓണത്തിന് മുന്‍പും ശേഷവും വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. നാലാഴ്‌ചയായി ഇതാണ് നില. തമിഴ്‌നാട്ടിലെ വന്‍കിട കൊപ്ര ലോബികള്‍ കൊപ്ര പൂഴ്‌ത്തിവച്ച് കൃത്രിമ വിലക്കയറ്റം നടത്താനിരുന്നത് പിടിച്ചുനിര്‍ത്തിയത് സംസ്‌ഥാന സര്‍ക്കാരെന്ന് വെളിച്ചെണ്ണ വ്യാപാരികള്‍.
കൊച്ചിയില്‍ വെളിച്ചെണ്ണ മില്ലിംങ്ങ് ലിറ്ററിന് 260 രൂപയിലും തയ്യാര്‍ 255 രൂപയിലും വില മാറ്റമില്ല. കൊപ്ര തെളിവ് കിലോ, ഓടെ കിലോ ഒരു രൂപ വീതം യഥാക്രമം വില കുറഞ്ഞു. തെളിവ് കിലോ 164 രൂപ, ഓടെ 162 രൂപ. തൃശൂര്‍ വെളിച്ചെണ്ണ 259ലും കൊപ്ര കിലോ 166ലും.
വിലമാറ്റമില്ല. കോഴിക്കോട് വെളിച്ചെണ്ണ 270ല്‍ മാറ്റമില്ല. കൊപ്ര കിലോ ഒരു രൂപ വില കൂടി കൊപ്ര കിലോ 170 രൂപ.
കൊച്ചിയില്‍ പോയവാരം 28000 ലിറ്റര്‍ വെളിച്ചെണ്ണ മൊത്തവ്യാപാരത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

Comments