യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടി സീമ ജി നായര്‍. തന്റെ ജീവിത പരിമിതികളെ പോസിറ്റിവാക്കി മാറ്റി മറ്റുളളവര്‍ക്ക് വെളിച്ചം പകര്‍ന്നു തന്നയാള്‍ ആണ് സ്വാലിഹ് വളാഞ്ചേരി എന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'' നമസ്‌ക്കാരം.. സ്വാലിഹ് വളാഞ്ചേരിക്ക് വിട എന്ന് കണ്ടപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍ പോലെ.. നേരിട്ട് അദ്ദേഹത്തെ കണ്ടിട്ടില്ല, വളരെ കുറച്ചു വീഡിയോസ് മാത്രമേ കണ്ടിരുന്നുള്ളു, പക്ഷെ ഇന്നലെ മുതല്‍ ഈ നിമിഷം വരെ എന്റെ ഫോണില്‍ അദ്ദേഹത്തിന്റെയും, അദ്ദേഹത്തെകുറിച്ചും ഉള്ള വീഡിയോസ് വന്നുകൊണ്ടേ ഇരിക്കുകയാണ്.. തന്റെ ജീവിത പരിമിതികളെ പോസിറ്റിവാക്കി മാറ്റി, മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്നു തന്നയാള്‍.. കുറവുകളല്ല ജീവിതം, മനകരുത്താണ് ജീവിതം എന്ന് കാണിച്ചു തന്നയാള്‍..
കഴിയുന്നതും ആരുടെ മുന്നിലും കൈ നീട്ടാതെ, എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും സ്വന്തം അധ്വാനത്തില്‍ ജീവിച്ചു കാണിക്കണമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ സ്വാലിഹ്.. കണ്ട ഓരോ വീഡിയോയിലും മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ട കാര്യങ്ങള്‍.. അദ്ദേഹത്തെ കുറിച്ച് ഇന്നും ഇന്നലെയുമായി വീഡിയോ ചെയ്ത എല്ലാവരും കരയുകയായിരുന്നു, ആ കണ്ണുനീരൊന്നും ആരെയുംകാണിക്കാന്‍ വേണ്ടിയായിരുന്നില്ല, ഹൃദയം നുറുങ്ങുന്ന വേദനയിലൂടെയാണ് പലരും ഓര്‍മ്മകള്‍ പങ്ക് വെച്ചത്, Ansari Zuhri Alappuzha ഉസ്താദിനെ പോലെ കുറേപേരുടെ വീഡിയോ കണ്ടു..
സ്വാലിഹ് തന്റെ പ്രണയത്തെ കുറിച്ച് പറയുന്നത് കേട്ടു, രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നായ കാര്യം.. ഇവിടെ സ്ത്രീധനവും, പണവും എത്ര കൊടുത്താലും, കിട്ടിയാലും മതി വരാത്ത മനുഷ്യര്‍, എന്തൊക്കെ കൊട്ടിഘോഷങ്ങള്‍ നടന്നാലും ഒരാഴ്ചക്കുള്ളില്‍ ബന്ധം വേര്‍പെടുത്തി പോകുന്നവര്‍, ഒന്നിലും തൃപ്തിയില്ലാത്ത മനുഷ്യര്‍.. അവിടെയാണ് സ്വാലിഹ് നെയും കുടുംബത്തെയും കണ്ടു പഠിക്കേണ്ടത്, എത്ര സ്വപ്നങ്ങള്‍ ആയിരുന്നു ആ മനസ്സില്‍ എന്ത് പറഞ്ഞാലും അല്‍ ഹംദുലില്ലാഹ് എന്ന് പറയുന്ന, സ്വാലിഹ് നോട് പടച്ച തമ്പുരാന് ഇത്തിരി കരുണ കാണിക്കാമായിരുന്നു, ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യയുടെയും കുഞ്ഞുങ്ങളുടെ കൂടെയും കുറച്ചു നാള്‍ കൂടി മുന്നോട്ട് പോകാന്‍ അവസരം നല്‍കാമായിരുന്നു..
ചിലപ്പോളൊക്കെ ഈശ്വരന്മാരുടെ കയ്യിലെ കളിപ്പാവകള്‍ ആയി മാറാന്‍ വിധിക്കപ്പെട്ട കുറച്ച് മനുഷ്യര്‍ ഉണ്ട്.. പടച്ച തമ്പുരാനോട് അത്രയും അടുത്ത് നിന്ന, നിസ്‌കാരങ്ങള്‍ ഒന്നും മുടക്കാതെ ചെയ്തിരുന്ന സ്വാലിഹിന്റെ വിധി മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയ സഹോദരന്റെ കബറിടം വിശാലമാക്കി കൊടുത്തു, സ്വര്‍ഗത്തില്‍ ഇടം കൊടുക്കണേ നാഥാ..'', എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സ്വാലിഹിന്റെ വിയോഗം. ഭിന്നശേഷിക്കാരന്‍ ആയ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകള്‍ നിരവധിയാളുകളാണ് കണ്ടിരുന്നത്.

Comments