ഇളയ മകള്‍ കമലയുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് . മകളുടെ മനോഹരമായ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
'' കമലമ്മൂന് അഞ്ചു വയസ്സായി ! ഇപ്പോഴും എന്നെ കാണുമ്പോള്‍ പലരും ചോദിക്കും കുഞ്ഞാവ എന്തെടുക്കുന്നു എന്ന്. കുഞ്ഞാവ വലുതായി സ്‌കൂളില്‍ പോയി തുടങ്ങിയല്ലോന്ന് പറയുമ്പോള്‍ 'ഇത്ര പെട്ടെന്നോ' എന്നവരൊക്കെ അമ്പരക്കും. ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് രാവിലെ സ്‌കൂള്‍ ബസില്‍ കയറി പോയത് കണ്ട എന്റെ അമ്പരപ്പ് എത്രയാണെന്നോ.
Happy Birthday to our chatter box, thank you for teaching us that sometimes the smallest souls can heal the biggest parts of us'' . അശ്വതി ശ്രീകാന്തിന്റെ വാക്കുകള്‍.

പോസ്റ്റിന് താഴെ നിരവധി പേര്‍ കുഞ്ഞ്കമലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്. ചക്കപ്പഴത്തിലെ ആശ ഉത്തമന്‍ എന്ന കഥാപാത്രത്തിലൂെടയാണ് അശ്വതി ശ്രീകാന്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായത്. അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് അശ്വതി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ അശ്വതി പേരന്റിങ്ങ്, സോഷ്യല്‍ വിഷയങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. ശ്രീകാന്ത് ആണ് അശ്വതിയുടെ ഭര്‍ത്താവ്. പത്മ എന്നാണ് ഇവരുടെ മൂത്ത മകളുടെ പേര്.

Comments