തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ മന്ത്രി കെ എം ഷാജി. മാധ്യമങ്ങൾ പലതവണ ആവർത്തിച്ചു ചോദിച്ചിട്ടും ‘കമന്റില്ല’ എന്ന ഒറ്റവാക്കിലാണ് ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകർഷിച്ച സംഭവത്തിൽ മന്ത്രി മറുപടി പറഞ്ഞത്.
ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ക്ഷുഭിതനായ മന്ത്രി വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ആവര്‍ത്തിച്ച് ചോദിച്ചാലും മറുപടി പറയില്ലെന്നും പറഞ്ഞു. തനിക്ക് അഭിപ്രായം സൂക്ഷിക്കാനുള്ള അവകാശമുണ്ട് എന്നും മന്ത്രി പറഞ്ഞു. കാന്തപുരത്തിന്റെ അഭിപ്രായം സ്ത്രീവിരുദ്ധമാണോ എന്ന ചോദ്യത്തിനോടും മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.
കേരളത്തില്‍ വളരെ വ്യത്യസ്തമായ ധാരകളിലുള്ള മുസ്ലീം സമുദായത്തിനകത്ത് ഒരുപാട് ആളുകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മതി. ഞാന്‍ ഒരു കാര്യത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ കമന്റ് ചെയ്യുന്നില്ല എന്ന് തന്നെയാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന പരാമർശമാണ് വിവാദമായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണം. പൊതുരംഗത്ത് ഇറങ്ങിയാൽ അപകടമാണ്. ആ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പർദ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം പറഞ്ഞിരുന്നു.

Comments