പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെ യുഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ആലാപനത്തിൽ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽനിന്ന് പുറത്തുപോയി.
സാധാരണ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർ വന്ദേമാതരം പൂർണമായും ആലപിച്ചു.
അതേസമയം, എൽഡിഎഫ് കൗൺസിലർമാർ ആദ്യ ചരണം ആലപിച്ചതിന് പിന്നാലെ തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങിയിരുന്നു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലിൽ ഉയർന്ന വ്യത്യസ്ത നിലപാടുകൾ യോഗത്തിൽ ചർച്ചയാകുമെന്നും സൂചനയുണ്ട്.
യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ വന്ദേമാതരത്തെ അവഹേളിച്ചെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി കൗൺസിലർമാർ വ്യക്തമാക്കി.

Comments