തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം വൈകും. അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന ചർച്ചകൾ ഉടൻ ഉണ്ടാകില്ല. തിരക്കിട്ട് പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. സംഘടന സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. വർക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രിയായ ശേഷം പാർട്ടി സംഘടനാ ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചിരുന്നെന്നെങ്കിലും തൽക്കാലം അദ്ദേഹം അധ്യക്ഷനായി തുടരാനാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ മാത്രമല്ല, കെ.പി.സി.സി ആസ്ഥാനത്തും അദ്ദേഹം ദിനംപ്രതി സജീവ സാന്നിധ്യമാകും.ഇതിന്റെ ഭാഗമായി വരുന്ന മൂന്നാം തീയതി കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗവും, തുടർന്ന് കെ.പി.സി.സി നേതൃയോഗവും ഭാരവാഹി യോഗവും വിളിച്ചുചേർക്കും. മറ്റ് വർക്കിംഗ് പ്രസിഡന്റുമാരുമായി ചേർന്ന് വിവിധ ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമായിട്ടുണ്ട്.
അധ്യക്ഷൻ എന്ന നിലയിൽ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് കെ.പി.സി.സി രൂപം നൽകുന്നത്. പ്രത്യേകിച്ച്, പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരത്തെ ഒഴിവാക്കിയ വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാന്‍ തീരുമാനയിട്ടുണ്ട്.

Comments