കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ സസ്പെൻഷനിലുള്ള എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിലെ ഏകദേശം 45 വയസുള്ള ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പൊലീസ് കേസെടുത്തത്.
നിലവിൽ സസ്പെൻഷനിലാണ് പ്രതി. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നേരത്തെ ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്. വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
സസ്പെൻഷനിൽ തുടരുന്നതിനിടെയാണ് പുതിയ പോക്സോ കേസിൽ ഇയാൾ അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരയായ പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളായതിനാലും പ്രതി ബന്ധുവായതിനാലും കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പ്രതിയുടെയും ഇരയുടെയും വ്യക്തിവിവരങ്ങൾ പുറത്തുവിടുന്നില്ല. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Comments