രാവിലെ നേരത്തെ എഴുന്നേൽക്കുന്നതാണ് വിജയത്തിന്റെയും അച്ചടക്കത്തിന്റെയും അടയാളമെന്ന ധാരണ പല കുടുംബങ്ങളിലും ഇന്നും ശക്തമാണ്. എന്നാൽ രാവിലെ 9 മണിവരെ ഉറങ്ങുന്നത് എന്തുകൊണ്ടാണ് മടിയുടെയോ അച്ചടക്കമില്ലായ്മയുടെയോ ലക്ഷണമായി കാണുന്നതെന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള സംരംഭകൻ ജസ്വീർ സിംഗ്. ഉറക്കത്തെ തന്നെ ഒരു ‘സ്വഭാവ വൈകല്യം’ പോലെ കാണുന്ന രീതിക്കെതിരായ അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
രാവിലെ 5 മണിക്ക് വെറും അഞ്ച് മണിക്കൂർ ഉറക്കത്തിന് ശേഷം എഴുന്നേറ്റാൽ ഒരാളെ എല്ലാവരും അഭിനന്ദിക്കുമെന്നും, എന്നാൽ രാത്രി മതിയായ ഉറക്കം ലഭിച്ചതിന് ശേഷം രാവിലെ 9 മണിക്ക് എഴുന്നേറ്റാൽ അതേ വ്യക്തിയെ മടിയനെന്ന് വിളിക്കുമെന്നും ജസ്വീർ ചൂണ്ടിക്കാട്ടി. നേരത്തെ എഴുന്നേൽക്കുന്നത് മാത്രം അച്ചടക്കത്തിന്റെയോ വിജയത്തിന്റെയോ അളവുകോലാക്കുന്നത് ശരിയല്ലെന്നും, ശരിയായ അളവിൽ ഉറങ്ങുന്നതിനാണ് കൂടുതൽ പ്രാധാന്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുപ്പം മുതൽ തന്നെ ‘നേരത്തെ എഴുന്നേൽക്കണം’ എന്ന ആശയം ഇന്ത്യൻ കുടുംബങ്ങളിൽ കുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്നതായും അദ്ദേഹം വിമർശിച്ചു. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ മാതാപിതാക്കൾ വാതിൽ തുറക്കുകയോ ലൈറ്റ് ഓണാക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്ത് അവരെ ഉണർത്തുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരാൾ എപ്പോഴാണ് ഉറങ്ങിയത്, എത്ര മണിക്കൂർ ഉറങ്ങി, ഉറക്കത്തിന്റെ ഗുണനിലവാരം എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെ രാവിലെ നേരത്തെ എഴുന്നേറ്റോ എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. മതിയായ ഉറക്കമാണ് പ്രധാനമെന്ന വാദത്തെ പിന്തുണച്ചവർ നിരവധിയുണ്ടായപ്പോൾ, നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നത് ആരോഗ്യകരവും ഉൽപ്പാദനക്ഷമവുമായ ജീവിതശൈലിയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടവരും രംഗത്തെത്തി. അതോടെ ‘രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്നതാണോ വിജയം, അതോ ശരിയായ ഉറക്കം ലഭിക്കുന്നതാണോ പ്രധാനം?’ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരിക്കുന്നത്.

Comments