വലിയ വിമാനത്താവളങ്ങൾ ആദ്യമായി യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇടങ്ങളാണ്. ചുറ്റും നിരവധി ഗേറ്റുകളും ഒരേസമയം പുറപ്പെടുന്ന വിമാനങ്ങളും കണ്ടാൽ പരിചയമില്ലാത്തവർക്ക് എവിടേക്ക് പോകണമെന്ന് മനസ്സിലാകാതെ വിഷമിക്കാം. ഡൽഹി വിമാനത്താവളത്തിൽ ഇത്തരത്തിൽ ആശയക്കുഴപ്പത്തിലായ ഒരു വയോധികയെ സഹായിച്ച യുവാവിന്റെ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിമാനത്താവളത്തിൽ വയോധിക ഒരു വിമാനത്തിന്റെ ബോർഡിങ് ഗേറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് കണ്ടന്റ് ക്രിയേറ്ററായ ആത്‌മജ് കപൂർ ഇവരുടെ അടുത്തെത്തിയത്. യാത്രക്കാരോട് സഹായം ചോദിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ബോർഡിങ് പാസ് കൈവശമില്ലാതിരുന്നതിനാൽ അവർ ശരിയായ ഗേറ്റിലാണോ നിൽക്കുന്നതെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവാവ് ഇവരുടെ വിമാനത്തിന്റെ വിവരങ്ങൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
വയോധികയ്ക്ക് അറിയാമായിരുന്നത് വിമാനം രാവിലെ 7.10 ന് കൊൽക്കത്തയിലേക്ക് പുറപ്പെടുമെന്ന വിവരം മാത്രമായിരുന്നു. തുടർന്ന് ഡിപ്പാർച്ചർ ബോർഡും ഫ്ലൈറ്റ് റഡാറും പരിശോധിച്ച ആത്‌മജ്, വിമാനം 55-ാം ഗേറ്റിൽ നിന്നാണ് പുറപ്പെടുന്നതെന്ന് സ്ഥിരീകരിച്ചു. വയോധിക ഇതിനകം തന്നെ ശരിയായ ഗേറ്റിലായിരുന്നു. എന്നാൽ സമീപത്ത് ഒരേസമയം നിരവധി വിമാനങ്ങൾ ബോർഡിങ് നടത്തുന്നതിനാൽ താൻ നിൽക്കുന്നത് ശരിയായ സ്ഥലമാണോ എന്ന കാര്യത്തിൽ അവർ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ യുവാവിന്റെ ചെറിയ സഹായത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ‘സഹായിക്കാൻ പണം ഒന്നും വേണ്ട’, ‘ചെറിയ കരുതലുകൾക്ക് വലിയ മാറ്റമുണ്ടാക്കാനാകും’ തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പ്രത്യേകിച്ച് ആദ്യമായി ഒറ്റയ്ക്ക് വിമാനയാത്ര ചെയ്യുന്നവർക്കും വയോധികർക്കും വിമാനത്താവളത്തിലെ തിരക്കും നടപടിക്രമങ്ങളും ആശങ്കയുണ്ടാക്കാമെന്നും, അത്തരമൊരു സാഹചര്യത്തിൽ ഒരു ചെറിയ സഹായം പോലും അവർക്ക് വലിയ ആശ്വാസമാകുമെന്നും പലരും ചൂണ്ടിക്കാട്ടി.

Comments