‘ഇന്ത്യക്കാർ അമേരിക്കക്കാരുടെ ജോലികൾ തട്ടിയെടുക്കുന്നു’, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ പലപ്പോഴും നേരിടുന്ന ആരോപണമാണിത്. എന്നാൽ ഈ വാദത്തിനെതിരെ ശക്തമായി പ്രതികരിച്ച അമേരിക്കയിലെ ഇന്ത്യൻ വംശജനായ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറി ജോലി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, കഠിനാധ്വാനവും പൊരുത്തപ്പെടാനുള്ള കഴിവുമാണ് പലരുടെയും വിജയത്തിന് പിന്നിലെന്നുമാണ് അദ്ദേഹം പറയുന്നത്.
അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് വിസ നിയന്ത്രണങ്ങൾ, ഭാഷാ-സാംസ്കാരിക വ്യത്യാസങ്ങൾ, പരിചയക്കാരുടെ അഭാവം തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. എന്നിട്ടും പുതിയൊരു രാജ്യത്ത് എത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ജോലി കണ്ടെത്തുകയും സ്വന്തം കരിയർ കെട്ടിപ്പടുക്കുകയും ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ‘ജോലി തട്ടിയെടുത്തു’ എന്ന് പറയുന്നതിന് പകരം അവരുടെ കഴിവും കഠിനാധ്വാനവും അംഗീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഡോക്ടർമാർ, സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റ അനലിസ്റ്റുകൾ തുടങ്ങിയ മേഖലകളിൽ വർഷങ്ങളോളം പഠിച്ചും പരിശീലിച്ചുമാണ് ഇന്ത്യക്കാർ ജോലി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുലർച്ചെ ജോലി തുടങ്ങുന്നതോ രാത്രിയിൽ ഗ്യാസ് സ്റ്റേഷൻ പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതോ ഉൾപ്പെടെ മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികളും ഇന്ത്യക്കാർ ഏറ്റെടുക്കുന്നുണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനും കഠിനമായി അധ്വാനിക്കാനുമുള്ള ഇന്ത്യക്കാരുടെ കഴിവാണ് വിദേശരാജ്യങ്ങളിലെ അവരുടെ മുന്നേറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യക്കാർ ജോലി തട്ടിയെടുക്കുന്നു’ എന്ന ആരോപണത്തിനെതിരായ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. യുവാവിന്റെ വാദത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം നൽകണമെന്നും ഇന്ത്യക്കാരുടെ തൊഴിൽശേഷിയെ കുറച്ചുകാണരുതെന്നും പലരും അഭിപ്രായപ്പെട്ടു. ‘നിങ്ങളുടെ ജോലി ആരും തട്ടിയെടുത്തതല്ല, അവർ നിങ്ങളേക്കാൾ കഠിനമായി അധ്വാനിച്ചു’ എന്ന ആശയത്തോടെയാണ് വീഡിയോ വൈറലായത്.

Comments