രാത്രിയുടെ നിശ്ശബ്ദതയിൽ ഒരു കൂട്ടം തെരുവുനായ്ക്കൾക്കിടയിലേക്ക് പുലിയെത്തിയാൽ എന്തായിരിക്കും സംഭവിക്കുക? മഹാരാഷ്ട്രയിലെ പാല്ഘറിൽ നടന്ന സംഭവത്തിൽ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായ കാഴ്ചയാണ് സിസിടിവിയിൽ പതിഞ്ഞത്. നായ്ക്കളെ പിന്തുടർന്ന പുലി ഒടുവിൽ ഒരു കുഞ്ഞുനായയെ പിടികൂടിയെങ്കിലും, നിമിഷങ്ങൾക്കകം അതിനെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു ക്ഷേത്രത്തിന് സമീപമുള്ള ജനവാസമേഖലയിലാണ് സംഭവം നടന്നത്. പുലിയുടെ സാന്നിധ്യം പ്രദേശത്ത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ നാട്ടുകാർ ജാഗ്രതയിലായിരുന്നു. അർധരാത്രിയോടെ നായ്ക്കളുടെ കൂട്ടത്തിനരികിലേക്ക് പുലി പതുക്കെ എത്തുന്നതും അതിനെ കണ്ട വലിയ നായ്ക്കൾ ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ രണ്ട് കുഞ്ഞുനായ്ക്കൾ അവിടെ തന്നെ അവശേഷിച്ചു.
തുടർന്ന് പുലി കുഞ്ഞുനായ്ക്കളെ പിന്തുടരുകയും അതിലൊന്നിനെ പിടികൂടുകയും ചെയ്തു. ഏതാനും നിമിഷങ്ങൾ കുഞ്ഞുനായ പുലിയുടെ പിടിയിലായിരുന്നു. ആക്രമണം ഉടൻ ഉണ്ടാകുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി പുലി കുഞ്ഞുനായയെ ഉപേക്ഷിച്ച് അവിടെ നിന്ന് മാറിപ്പോകുകയായിരുന്നു. പിന്നീട് കുഞ്ഞുനായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. പുലി കുഞ്ഞുനായയോട് കരുണ കാണിച്ചുവെന്നും ‘മനുഷ്യത്വം’ പ്രകടിപ്പിച്ചുവെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. എന്നാൽ ചെറിയൊരു സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ വന്യമൃഗത്തിന് മനുഷ്യരുടെ വികാരങ്ങൾ ആരോപിക്കുന്നത് ശരിയല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വിശപ്പ്, ഇരയുടെ ലഭ്യത, ചുറ്റുപാടുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ അനുസരിച്ച് പുലിയുടെ പെരുമാറ്റം മാറാം. എന്തായാലും പ്രതീക്ഷിക്കാത്ത രീതിയിൽ അവസാനിച്ച ഈ പുലി-കുഞ്ഞുനായ കൂടിക്കാഴ്ചയാണ് ഇപ്പോൾ വൈറൽ ചർച്ചയായിരിക്കുന്നത്.

Comments