മഴ ശക്തമായതോടെ റോഡിലൂടെ കുത്തിയൊഴുകിയ വെള്ളം കണ്ട് പലരും പകച്ചുനിൽക്കുമ്പോൾ, അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഒരു കുടുംബത്തിന്റെ ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് ശക്തമായ മലവെള്ളപ്പാച്ചിലിൽ ബൈക്കർ കുടുങ്ങിയത്. രക്ഷപ്പെടാൻ കഴിയാതെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പെട്ടുപോയ ബൈക്കറെ സുരക്ഷിതമായി കരയിലെത്തിക്കാൻ കുടുംബം നടത്തിയ ശ്രമങ്ങളുടെ വീഡിയോയാണ് വൈറലായത്.
കനത്ത മഴയെ തുടർന്ന് റോഡിലൂടെ ശക്തമായ വെള്ളമൊഴുകുകയായിരുന്നു. ഇതിനിടെയാണ് ബൈക്കർ വെള്ളക്കെട്ടിൽ അകപ്പെട്ടത്. സമീപത്തുകൂടി കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം അപകടം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി സഹായിക്കാനെത്തുകയായിരുന്നു. കുടുംബത്തിലെ ഒരു പുരുഷൻ ആദ്യം ബൈക്കറുടെ അടുത്തെത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം നേരിട്ട് പിടിച്ചുകയറ്റുന്നത് ഏറെ ബുദ്ധിമുട്ടായി.
ഇതോടെയാണ് കുടുംബത്തോടൊപ്പമുണ്ടായിരുന്ന നവവധു രക്ഷാപ്രവർത്തനത്തിന് പുതിയൊരു മാർഗം കണ്ടെത്തിയത്. സ്വന്തം ദുപ്പട്ട ഉപയോഗിച്ച് താൽക്കാലിക കയർ ഒരുക്കി ബൈക്കറുടെ നേരെ നീട്ടുകയായിരുന്നു. മറ്റൊരു സ്ത്രീയും രക്ഷാപ്രവർത്തനത്തിൽ ഒപ്പം ചേർന്നു. നിരവധി ശ്രമങ്ങൾക്ക് ശേഷം ബൈക്കർ ദുപ്പട്ടയിൽ പിടിമുറുക്കുകയും കുടുംബാംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ പതുക്കെ സുരക്ഷിതമായ സ്ഥലത്തേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നവവധിയുടെയും കുടുംബത്തിന്റെയും ധൈര്യത്തിന് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. സ്വന്തം സുരക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കാതെ അപകടത്തിൽപ്പെട്ട ഒരാളെ സഹായിക്കാൻ കുടുംബം നടത്തിയ ശ്രമം മനുഷ്യസ്നേഹത്തിന്റെ ഉദാഹരണമാണെന്നാണ് പലരുടെയും പ്രതികരണം.

Comments