കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതിനെ തുടർന്നുണ്ടാകുന്ന അപകടക്കെണികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ മനോരമ ജംഗ്ഷൻ വരെയുള്ള 3.10 കിലോമീറ്റർ സഹോദരൻ അയ്യപ്പൻ റോഡിന്റെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.
ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മെട്രോ തൂണുകളുടെ അടിത്തറയായ പൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് തുടർച്ചയായി താഴ്ന്നുപോകുന്നതും ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപ്പര്യ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മെട്രോ റെയിൽ ഇടനാഴികളിലെ റോഡുകളുടെ അപകടകരമായ അവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് പുനരുദ്ധാരണം സാങ്കേതികമായി സങ്കീർണവും ചെലവേറിയതുമായ ജോലിയാണെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോർപ്പറേഷന് സ്വന്തം ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കാനാകില്ലെന്നും ജൂലൈ 9ന് സമിതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം സമിതി നിർദേശിച്ചത്.

Comments