കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും ശരിയായി മനസിലാക്കാതെ, സാഹചര്യങ്ങൾ പോലും പരിഗണിക്കാതെ പരസ്യമായി അഭിപ്രായപ്പെടുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും സംഘടന കുറ്റപ്പെടുത്തി. ഖുർആൻ, പ്രവാചകൻ, ഇസ്ലാമിക ചരിത്രം എന്നിവ ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം നടത്തിയ പരാമർശങ്ങളിലാണ് മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. കാന്തപുരത്തിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും സതീശൻ വിമർശിച്ചിരുന്നു.
സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും വീടുകളിൽ മാത്രം ഒതുങ്ങണമെന്നും പറയുന്നത് ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് തുല്യനീതിയും പൂർണ പങ്കാളിത്തവും ഉറപ്പാക്കുന്ന പുരോഗമന സമൂഹത്തിൽ അവരെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമം അപലപനീയമാണെന്നും സതീശൻ പറഞ്ഞിരുന്നു.

Comments