തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് വി.സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി. രാജീവ്. കേസ് സാങ്കേതികമായി നിലനിൽക്കില്ലെന്ന് പറയുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടിയതുമായി ബന്ധപ്പെട്ട് സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള ആർജവം പോലും മുഖ്യമന്ത്രി വി.ഡി. സതീശനില്ലെന്നും രാജീവ് പരിഹസിച്ചു.
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള മെറ്റയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് ശ്രമിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇതിനകം തന്നെ വ്യക്തത വന്നിട്ടുണ്ടെന്നും വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Comments