കാഠ്മണ്ഡു: പ്രളയത്തെ അതിജീവിച്ചതിന്റെ പ്രതീകമായി നേപ്പാളിലെ 97കാരി ഗുണ മായ ബൊഹാര. ദേവിഘട്ടിൽ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തത്. ശരീരമാകെ ചെളിയിൽ മൂടിയ നിലയിലായിരുന്നു ഗുണ മായ.
ദേവിഘട്ടിലെ സീനിയർ സിറ്റിസൺസ് വെൽഫെയർ ഫൗണ്ടേഷനിലെ അന്തേവാസിയായിരുന്നു ഇവർ. പ്രളയത്തിൽ ഒപ്പമുണ്ടായിരുന്ന ഏഴ് പേരെ കാണാതായി. മുറിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ മണിക്കൂറുകളോളം തല വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചാണ് ഗുണ മായ അതിജീവിച്ചത്.
കഴുത്തോളം ചെളിയിൽ മൂടി ജെസിബിയുടെ തൊട്ടിയിലിരിക്കുന്ന ഗുണ മായയുടെ ചിത്രം ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. നിലവിൽ മറ്റ് അതിജീവിതർക്കൊപ്പം കാഠ്മണ്ഡുവിലെ താൽക്കാലിക ഷെൽട്ടറിലാണ് ഇവർ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണ്.

Comments