മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് കൂടുതൽ കരുത്തേകാൻ സർക്കാർ തീരുമാനം. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും മൂന്ന് പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ ആരംഭിക്കും.
മഞ്ചേരി, പാലക്കാട്, തൃശൂർ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ കോടതികൾ സ്ഥാപിക്കുക. ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ കോടതിയിലും 11 പേരെ വീതം സ്ഥിരമായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മൂന്ന് പുതിയ കോടതികളിലായി ആകെ 33 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിക്കേസുകളിൽ പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാനും ലഹരിക്കടത്ത് ശൃംഖല തകർക്കാനും പുതിയ കോടതികളും തസ്തികകളും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Comments