തിരുവനന്തപുരം: പെട്രോള്‍ പമ്പിന് സമീപത്തെ കിണര്‍ വൃത്തിയാക്കുമ്പോള്‍ കിണറ്റിനുള്ളില്‍ തീപിടുത്തമുണ്ടായി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കല്ലമ്പലം ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ പിന്നിലുള്ള കിണര്‍ വൃത്തിയാക്കുമ്പോള്‍ ബുധനാഴ്ച 11.30 യോടെയാണ് അപകടം. കിണര്‍തേകലും മറ്റും ചെയ്യുന്ന തൊഴിലാളികളായ സുനു, വിനീത്, ഉണ്ണി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
കല്ലമ്പലം സ്വദേശികളായ മൂന്നുപേരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയിലും മുഖത്തും നെഞ്ചിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇടതുകയ്യിലും മുതുകിലുമാണ് സുനുവിന് പൊള്ളലേറ്റത്. ഇയാളെ ആറ്റിങ്ങല്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി കയറ്റി.
ആദ്യം കിണറ്റിലെ വെള്ളം പമ്പുചെയ്തു പുറത്തുകളഞ്ഞിരുന്നു. അതിന് ശേഷം കിണറ്റിനുള്ളില്‍ ഓക്‌സിജന്റെ സാന്നിദ്ധ്യം അറിയുന്നതിനായി ബക്കറ്റില്‍ മെഴുകുതിരി കത്തിച്ച് താഴേയ്ക്ക് ഇറക്കിയപ്പോള്‍ പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. തീ മുകളിലേക്കും പിന്നെ വശങ്ങളിലേക്കും ആളിപ്പടര്‍ന്നു. കിണര്‍ ഇരുനിലകെട്ടിടത്തിന്റെ അടിഭാഗത്ത് ആയതിനാല്‍ തീ മുകളിലേക്ക് ഉയരാതെ വശങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. കിണറ്റില്‍ പെട്രോളോ തീപടരാന്‍ സഹായിക്കുന്ന മറ്റു വാതകങ്ങളുടെ സാന്നിദ്ധ്യമോ ഉണ്ടോയെന്ന് പരിശോധനയിലൂടെയെ തിരിച്ചറിയാനാകു.

Comments