ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പ്രതിഷേധത്തിനിടയിൽ നീറ്റ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർത്തുവെന്ന് അവകാശപ്പെട്ട വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന്റെ പരാമർശം വിവാദമായി. സ്വതന്ത്രയെ ജയിലാക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
2026 ജൂൺ 23-ന് നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥി പ്രവർത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തല അടിച്ചു പൊട്ടിച്ചു എന്നും കൊലപാതകശ്രമത്തിന് തുല്യമായ സെക്ഷൻ 307 ചുമത്തപ്പെടേണ്ട കേസിൽ നിന്ന് ബിജെപി നേതാവ് കപിൽ മിശ്രയുടെ ഫോൺ കോൾ വഴിയാണ് താൻ രക്ഷപ്പെട്ടതെന്നും ഭരദ്വാജ് തന്റെ പോഡ്കാസ്റ്റിൽ അവകാശപ്പെട്ടതാണ് വിവാദമായത്. പ്രമുഖരായ ചില നേതാക്കൾ തന്റെ "മൂത്ത സഹോദരന്മാരായി" കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭരദ്വാജിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനരോഷമാണ് ഉയർന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. സംഭവത്തിൽ ഉടനടി നടപടി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അംഗങ്ങൾ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ച് വസ്തുതാ റിപ്പോർട്ട് പുറത്തിറക്കി. സഞ്ജയ് കുമാറിന്റെ തലയോട്ടി തകർന്നു എന്ന പ്രചാരണം തികച്ചും തെറ്റാണ്. ആർ.എം.എൽ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചതപ്രകാരം, സമരത്തിനിടലുണ്ടായ ഉന്തും തള്ളിനുമിടെ ആരോ ധരിച്ചിരുന്ന 'കഡ' (കൈയിൽ അണിയുന്ന വള പോലുള്ള ലോഹവളയം) കൊണ്ട് തലയിൽ പരിക്കേൽക്കുകയാണുണ്ടായത്. ആ പരിക്കുകൾ ഗുരുതരമല്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തലയോട്ടി തകർന്നു എന്നോ മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നോ ഉള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. പൊലീസിന്റെ ഭാഗത്തുനിന്നോ അന്വേഷണത്തിലോ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഉയർന്നിരിക്കുന്ന രാഷ്ട്രീയ സ്വാധീന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്.

Comments