മഹാരാഷ്ട്ര : വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം നാൽദുർഗ് കോട്ടയിൽ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അശ്വിനി കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് ആരോപിച്ചു.
മൂന്ന് മക്കളുമായി കോട്ടയിലെത്തിയ അശ്വിനി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുള്ള ഇരട്ടക്കുട്ടികളിലൊരാളായ ക്രാന്തിയും അശ്വിനിക്കൊപ്പം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അശ്വിനിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് മകൾ ഇത്തരമൊരു കടുത്ത തീരുമാനം എടുക്കാൻ കാരണമായതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ തിളങ്ങിയ വനിതാ ഗുസ്തി താരമായിരുന്നു അശ്വിനി . കായിക ലോകത്ത് ‘മഹാരാഷ്ട്രയുടെ പെൺപുലി’ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 2007-ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവർ നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.2008-ലും 2009-ലും ഗുർദാസ്പൂർ (പഞ്ചാബ്), ചെന്നൈ എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിൽ അവർ സ്വർണ്ണ മെഡലുകൾ നേടി. ഭോപ്പാൽ, കാൺപൂർ, ഹരിയാന, പൂനെ, കന്യാകുമാരി, സൈഫായി (ലക്നൗ) എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറിൽ ആകെ അഞ്ച് സ്വർണ്ണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് അവർ നേടിയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Comments