
തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.
പ്രശസ്ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടത്. ധന്യാ സുരേഷ് മേനോൻ രചിച്ച് റാഹുൽ രാജ് ഈണമിട്ട ഈ ഗാനം കൃഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
ജിമാർത്താ ഞാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ പതിനെട്ടിന പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ഒരു ക്ഷേത്രോ ത്സവത്തോടു ചേർന്ന രീതിയിലുള്ള ഈ ഗാനം ചിത്രത്തിൻ്റെ ടൈറ്റിലാണ് എത്തുക. ഏതു വിശ്വാസികൾക്കും ഒരുപോലെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ഗാനമാണിത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ .
തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .
വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം , ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണു തിരക്കഥ . പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻസ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, r മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.
വാഴൂർ ജോസ്.







Comments