ന്യൂഡൽഹി: മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന ഈ വിമാനം ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിൽ വെച്ച് 300 അടി താഴ്ന്നുപോവുകയും, നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് എയർ ഇന്ത്യയ്ക്കുള്ളതെന്നും, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പൈലറ്റുമാരിൽ 100% പേരെയും സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കാൻ തുടങ്ങിയതായും കമ്പനി അറിയിച്ചു.
ഓഗസ്റ്റ് നാലിന് ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 2379, ഒഡീഷയ്ക്ക് മുകളിൽ വെച്ച് ഉയരവ്യത്യാസമുണ്ടായി 24 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പൈലറ്റ് സൈക്കോആക്റ്റീവ് പദാർത്ഥം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിച്ച് ഉടനടി പൈലറ്റ്-ഇൻ-കമാൻഡിനെ എയർ ഇന്ത്യ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൈലറ്റ് മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി വ്യക്തമായത്. എങ്കിലും, ഈ പൈലറ്റിന്റെ മയക്കുമരുന്ന് ഉപയോഗമാണോ വിമാനത്തിലെ സാങ്കേതിക തകരാറിന് കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
പറക്കുന്നതിനിടയിൽ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും തകരാറിലാവുകയും, ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ട് വിമാനം താഴേക്ക് പതിക്കുകയുമായിരുന്നു. സഹപൈലറ്റാണ് ആ സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. പിന്നീട് പൈലറ്റ്-ഇൻ-കമാൻഡ് നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായത്.

Comments